GeneralLatest NewsMollywood

പ്രണയനിലാവില്‍ പാട്ടിന്റെ പാലാഴിയായി ന്യൂജെന്‍ നാട്ടു വിശേഷങ്ങള്‍

"പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം.." എന്നുതുടങ്ങുന്ന മനോഹരമായ മെലഡി ആലപിക്കുന്നത് യേശുദാസാണ്.

സിനിമയില്‍ പാട്ടുകള്‍ വേണമോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ മുന്പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഗാനങ്ങള്‍ക്ക് സിനിമയില്‍ പ്രാധാന്യമുണ്ട്. ചെറുതും വലുതുമായ വികാരങ്ങളെ മനോഹരമായി ആവിഷ്കരിക്കാന്‍ ഗാനങ്ങള്‍ക്ക് കഴിയാറുണ്ട്. പ്രണയ നിലാവില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് മലയാളത്തിന്റെ പ്രിയ സംവിധായകന്‍.

ഈസ്റ്റ്കോസ്റ്റ് മൂവീസിന്റെ ബാനറിൽ ഈസ്റ്റ്കോസ്റ്റ്‌ വിജയൻ നിർമ്മിച്ച്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ” . ഹാസ്യത്തിലൂടെ പ്രണയം ആവിഷ്കരിക്കുന്ന ചിത്രത്തില്‍ മനോഹരങ്ങളായ ഒരു പിടി ഗാനങ്ങളുണ്ട്. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ എം ജയചന്ദ്രനും ഈസ്റ്റ്കോസ്റ്റ്‌ വിജയനും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ഗാനമാലപിക്കാന്‍ മലയാളിയുടെ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസും. “പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം..” എന്നുതുടങ്ങുന്ന മനോഹരമായ മെലഡി ആലപിക്കുന്നത് യേശുദാസാണ്.

ഈസ്റ്റ് കോസ്റ്റിന്റെ പ്രണയഗാനങ്ങളെല്ലാം ആസ്വാദക ഹൃദയങ്ങളിൽ പ്രണയത്തിന്റെ സുഗന്ധം നിറച്ചവയാണ്. അതില്‍ എന്നും ചേര്‍ത്തു വയ്ക്കാന്‍ പറ്റുന്ന ഗാനങ്ങളായിരിക്കും ചില ന്യൂജെന്‍ നാട്ടു വിശേഷങ്ങളിലലേത് എന്ന് നിസംശയം പറയാം. ശ്രീ.സന്തോഷ് വർമ്മയും ഈസ്റ്റ് കോസ്റ്റ് വിജയനുമാണ് ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. യേശുദാസ്, എം.ജി .ശ്രീകുമാര്‍ , ശങ്കർ മഹാദേവന്‍ ശ്രേയ, എം.ജയചന്ദ്രന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഈ പ്രണയത്തിന്റെ നിറവും നിലാവും ഈണമായും താളമായും ആസ്വാദകര്‍ ഏറ്റെടുക്കും

shortlink

Post Your Comments


Back to top button