BollywoodGeneralLatest News

ഞാന്‍ വണ്ടിയിടിച്ച് കുട്ടിയെ തട്ടിയിട്ട പോലെയാണ് ആള്‍ക്കൂട്ടം പെരുമാറിയത്; നടന്‍ പറയുന്നു

ഒരിക്കല്‍ തന്നെ ആള്‍ക്കൂട്ടം വളഞ്ഞിട്ടു ആക്രമിക്കാന്‍ വന്നപ്പോള്‍ അച്ഛന്‍ രക്ഷകനായെത്തിയെന്ന് പറയുകയാണ് അജയ്.

പ്രമുഖ നടനും സ്റ്റണ്ട് മാസ്റ്ററുമായ വീരു ദേവഗണ്‍ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. നടന്‍ അജയ് ദേവ്ഗണിന്റെ അച്ഛന്‍ കൂടിയാണ് വീരു. നൂറ്റി അമ്പതോളം ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടി കോറിയോഗ്രാഫിയും സ്റ്റണ്ട് സംവിധാനവും നിര്‍വഹിച്ചിട്ടുള്ള വീരു മകനെ നായകനാക്കി ഒരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

വീരു ദേവ്ഗണിന്റെ വിയോഗത്തില്‍ സിനിമാലോകം ദുഖം ആചരിക്കുമ്പോള്‍ അജയ് ദേവ്ഗണിന്റെ ഒരു പഴയ അഭിമുഖം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഒരിക്കല്‍ തന്നെ ആള്‍ക്കൂട്ടം വളഞ്ഞിട്ടു ആക്രമിക്കാന്‍ വന്നപ്പോള്‍ അച്ഛന്‍ രക്ഷകനായെത്തിയെന്ന് പറയുകയാണ് അജയ്. തന്റെ ജീപ്പിലെ കറക്കത്തിനിടയില്‍ ഉണ്ടായ ഒരു ചെറിയപ്രശ്നവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് അജയ് വെളിപ്പെടുത്തുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

”ഒരിക്കല്‍ മുംബൈയിലെ ഒരു വീതി കുറഞ്ഞ തെരുവിലൂടെ ഞാന്‍ ജീപ്പ് ഓടിക്കുമ്പോള്‍ പട്ടം പറത്തുന്ന ഒരു കുട്ടി പെട്ടന്ന് മുന്‍പില്‍ വന്നു ചാടി. ഞാന്‍ പെട്ടന്ന് ബ്രേക്കിട്ടു. വണ്ടി തട്ടിയില്ലെങ്കിലും പേടിച്ച കുട്ടി ഉറക്കെ കരഞ്ഞു. എന്റെ ജീപ്പിന് ചുറ്റും വലിയ ആള്‍ക്കൂട്ടം തടിച്ചു കൂടി. എന്നോട് ജീപ്പില്‍ നിന്നിറങ്ങാന്‍ പറഞ്ഞ് അവര്‍ ആക്രോശിച്ചു. എന്റെ തെറ്റല്ലായിരുന്നു, ആ കുട്ടിക്ക് പറ്റിയ അബന്ധമായിരുന്നു. എന്നാലും ഞാന്‍ വണ്ടിയിടിച്ച് കുട്ടിയെ തട്ടിയിട്ട പോലെയാണ് ആള്‍ക്കൂട്ടം പെരുമാറിയത്..വണ്ടിയില്‍ നിന്ന് ഇറങ്ങ്, പണക്കാര്‍ക്ക് എന്തു വേണമെങ്കില്‍ ചെയ്യാമല്ലോ എന്ന് പറഞ്ഞ് 20-25 ആളുകള്‍ എന്നെ തല്ലാന്‍ വന്നു. പത്ത് മിനിറ്റു കഴിഞ്ഞപ്പോള്‍ അച്ഛന്‍ അവിടെ എത്തി. സിനിമയിലെ ഇരുനൂറ്റിയമ്പതോളം ഫൈറ്റേഴ്‌സിനെയും കൂട്ടിയാണ് അവിടെ വന്നത്. അവരെ കണ്ടപ്പോള്‍ ആള്‍ക്കൂട്ടം പിന്‍മാറി. ശരിക്കും സിനിമയിലെ ഒരു രംഗം പോലെ തന്നെയുണ്ടായിരുന്നു’- അജയ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button