
ദി പ്രിന്‍സ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെപ്രിയപ്പെട്ട കന്നഡ താരമാണ് പ്രേമ. സവ്യസാചി എന്ന കന്നഡ സിനിമയിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ അരങ്ങേറിയ പ്രേമ ജയറാം നായകനായി വന്‍ ഹിറ്റായി മാറിയ ദൈവ ത്തിന്റെ മകനിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
സോഫ്റ്റ്വെയർ എഞ്ചിനീയറുമായ ജീവൻ അപ്പാച്ചുവുമായുള്ള പത്ത് വർഷത്തെ വിവാഹ ബന്ധം 2016 ല്‍ താരം വേര്‍പിരിഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ചും ക്യാന്‍സര്‍ ആണെന്ന പ്രചാരണത്തെക്കുറിച്ചും തുറന്നു പറയുന്നു.
ദാമ്പത്യത്തില്‍ നിരവധി പ്രശ്നങ്ങള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ രണ്ടു പേര്‍ക്കും കഴിഞ്ഞില്ലെന്ന് പ്രേമ പറയുന്നു. വിവാഹമോചനത്തിന് ശേഷം ഇത്രയും വര്‍ഷവും ഈ വിഷയത്തില്‍ നടി പ്രതികരിച്ചിരുന്നില്ല. രമേശ് അരവിന്ദിന്റെ ചാറ്റ് ഷോയിലാണ് താരമിത് പറഞ്ഞത്. കൂടാതെ നടി പ്രേമയ്ക്ക് ക്യാന്‍സര്‍ ആണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തനിക്ക് അസുഖം ഒന്നും ഇല്ലെന്നും ആരോഗ്യവതിയായി ഇരിക്കുന്നുണ്ടെന്നും പ്രേമ പറയുന്നു.
Post Your Comments