മോഹന്‍ലാല്‍ നായകനായ സിനിമയാണ് ലൂസിഫര്‍. മലയാളികള്‍ ഇരു കൈകള്‍ കൊണ്ടും ഏറ്റു വാങ്ങിയ സിനിമ. പൃഥ്വിരാജ് ആണ് ലൂസിഫര്‍ സംവിധാനം ചെയ്തത്. ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തിയ വിവേക് ഒബ്റോയിയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലൂസിഫര്‍ കേരളീയര്‍ സ്വീകരിച്ച പോലെ പിഎം നരേന്ദ്രമോദി എന്ന ഹിന്ദി ചിത്രത്തെയും സ്വീകരിക്കുമെന്ന് കരുതുന്നതായി നടന് പറഞ്ഞു.
ആശയങ്ങളോ തത്ത്വങ്ങളോ മാറ്റിവച്ച് ഒരു ചലച്ചിത്രമെന്ന നിലയില്‍ സമീപിക്കേണ്ട സിനിമയാണ് പിഎം നരേന്ദ്ര മോദി. ലൂസിഫര്‍ എന്ന സിനിമയേയും അതില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തെയും അംഗീകരിച്ചവരാണ് മലയാളികള്‍. അതിനാല്‍ ഈ ചിത്രത്തേയും അതുപോലെ അംഗീകരിക്കുകയും കാണുകയും വേണം. പിഎം നരേന്ദ്രമോദി കൊച്ചിയില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. മോദിയെന്ന വ്യക്തിയെ മനസിലാക്കാന്‍ ഉപകരിക്കുന്ന ചിത്രമാണിതെന്നും താരം പറഞ്ഞു.
Post Your Comments