മലയാളത്തിനു നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സിദ്ധിഖ് ലാല്‍ ടീം തന്റെ ആദ്യ ചിത്രമായ റാംജിറാവു സ്പീക്കിംഗില്‍ നായകനാക്കാനിരുന്നത് നടന്‍ ജയറാമിനെയാണ്, ജയറാം മുകേഷ് ഇന്നസെന്റ് എന്നതായിരുന്നു ചിത്രത്തിലേക്കുള്ള സിദ്ധിഖ് ലാല്‍ ടീമിന്റെ ആദ്യ ഓപ്ഷന്‍, എന്നാല്‍ ജയറാം ചിത്രത്തില്‍ നിന്ന് പിന്മാറുകയും പകരക്കാരനായി അതുല്യ അഭിനേതാവ് കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ സായ്കുമാര്‍ രംഗപ്രവേശം ചെയ്യുകയും ചെയ്തു, സായ്കുമാറിന്റെ കന്നിച്ചിത്രമായ റാംജിറാവു സ്പീക്കിംഗ് അദ്ദേഹത്തിന്‍റെ സിനിമാ ജീവിതത്തില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്.
ഹിറ്റ് ചിത്രമായ റാംജിറാവു സ്പീക്കിംഗിലെ നായക വേഷം നഷ്ടപ്പെടുത്തിയത് ജയറാമിനെ സംബന്ധിച്ച് വലിയ ഒരു നഷ്ടമാണ്, സിനിമയില്‍ തന്റെ കരിയര്‍ തുടങ്ങുന്ന വേളയിലാണ് ജയറാമിന് റാംജിറാവു സ്പീക്കിംഗിലേക്ക് ക്ഷണം വരുന്നത്,പത്മരാജന്റെ ‘അപരന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞ ജയറാം എക്സ്പീരിയന്‍സ് ആയിട്ടുള്ള സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനാണ് ഏറെ ആഗ്രഹിച്ചിരുന്നത്, നവാഗതരായ സിദ്ധിഖ് ലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നതിലെ ആത്മവിശ്വാസ കുറവാണ് സിദ്ധിഖ് ലാല്‍ ടീമിന്റെ കന്നി ചിത്രത്തില്‍ നിന്ന് ജയറാമിനെ നോ പറയാന്‍ പ്രേരിപ്പിച്ചത്, പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയറാം ഒരു സിദ്ധിഖ് ചിത്രത്തില്‍ നായക വേഷം ചെയ്യുന്നത്, 1999-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ഫ്രണ്ട്സില്‍ ജയറാം മുകേഷ് ശ്രീനിവാസന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചത്.
Post Your Comments