മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയേ നായകനാക്കി ഒരു ചിത്രം ഒരുക്കണമെന്ന് തിരക്കഥാകൃത്തിനോട് ആവശ്യവുമായി ആരാധകന്. ജോജു ജോർജിനെ നായകനാക്കി പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിനോട് ആരാധകന്റെ രസകരമായ ഒരു അഭ്യർത്ഥന. സൂപ്പർതാരം മമ്മൂട്ടിക്ക് പറ്റുന്ന ഒരു കഥ എഴുതണമെന്നാണ് ആരാധകന്റെ ആവശ്യം. ആരാധകന്റെ വിശദമായ നിർദേശങ്ങളും അതിനു രസകരമായ മറുപടിയും ചേർത്ത് ഷാഹി തന്റെ ഔദ്യോഗിക പേജിൽ ഷെയർ ചെയ്തു.
കൂളിങ് ഗ്ലാസ് ഇല്ലെങ്കിലും മമ്മൂട്ടി കഥാപാത്രം സ്റ്റൈലിഷ് ആകണം. കോമഡി ചെയ്യിക്കരുത്. അലസമായ നിർവികാരതയോടു കൂടിയ മുഖമായിരിക്കണം. പ്രബലനായ എതിരാളിക്കു മുന്നിൽ തോൽക്കുന്ന നായകനായിരിക്കണം… എന്നിങ്ങനെ നിരവധി നിർദേശങ്ങൾ അക്കമിട്ടു നിരത്തിയാണ് ആരാധകൻ ഷാഹി കബീറിനു മുന്നിൽ തന്റെ ആവശ്യം അറിയിച്ചത്. തിരക്കഥ എഴുതാൻ തനിക്ക് അറിയാത്തതുകൊണ്ടാണ് ഇത്തരമൊരു ആവശ്യവുമായി ഷാഹിയെ സമീപിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്.
‘ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്രമിച്ചു പോകും’, എന്നാണ് ആരാധകന്റെ ആവശ്യത്തിന് തിരക്കഥാകൃത്തിന്റെ മറുപടി.
ഷാഹിയുടെ കുറിപ്പിന്റെ പൂർണരൂപം
ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്രമിച്ച് പോവും
സാർ മമ്മൂക്കയ്ക്ക് പറ്റിയ കഥ എഴുതാമോ (എന്നെങ്കിലും എഴുതുകയാണെങ്കിൽ ഇത് പരിഗണിക്കാമോ)
1 മാസ് ക്ലാസ് ആയിരിക്കണം
2 കൂളിങ് ഗ്ലാസ് പാടില്ല എങ്കിലും സ്റ്റൈലിഷ് ആയിരിക്കണം
3 ശബ്ദത്തിൽ പഴയ ഗാംഭീര്യം പരമാവധി വരുത്താൻ ശ്രദ്ധിക്കണം
4 കൗരവർ ജയിലിൽ നിന്നു വരുന്ന ടൈപ്പ് ലുക്ക്
5 മുഖം എപ്പോളും ഗൗരവമായിരിക്കണം നോട്ടം, ഭാവം എല്ലാം
6 കോമഡി ചെയ്യിക്കരുത്
7 അലസമായ നിർവികാരമായ മുഖം
ക്ഷമിക്കണം ഷാഹിക്ക, ആ മമ്മൂക്കയെ ഒന്നു കൂടി സ്ക്രീനിൽ കാണാൻ ഒരാഗ്രഹം
കരുത്തുറ്റ കഥയുമായി വരാമോ?
എതിരാളി പ്രബലനായിരിക്കണം, നായകൻ തോൽക്കുന്നയാളായിരിക്കണം, കൂടെ നിൽക്കുന്നവരിൽ പ്രതീക്ഷിക്കാതെ ഒരുത്തൻ ഒറ്റുന്നവനായിരിക്കണം, കൂടെ നിൽക്കുന്നവരിൽ ഒരുത്തൻ ചങ്കു കൊടുത്തും സംരക്ഷിക്കുന്നവനായിരിക്കണം, കുറച്ചു സസ്പെൻസ് നിലനിർത്തുന്ന തരം ഒരു ക്ലാസ് മാസ് ആയിരിക്കണം, തിരക്കഥ എഴുതാൻ എനിക്കറിയില്ല, അല്ലേൽ ഞാൻ എഴുതിയേനേ
Post Your Comments