GeneralLatest NewsTV Shows

ഉടക്കി പിരിഞ്ഞു, ഒരിക്കലും മിണ്ടില്ല എന്നു കരുതി; വ്യത്യസ്തമായ ആശംസയുമായി ഷിയാസ്

എന്റെ ജീവിതം സാക്ഷി... ഒരിക്കലും മിണ്ടില്ല എന്നു കരുതിയ ഒരാള്‍ ആണ് പേര്‍ളി. ഇന്ന് പേര്‍ളി എന്റെ അടുത്ത സുഹൃത്തിന്റെ ഭാര്യയാണ്.

ടെലിവിഷന്‍ രംഗത്ത് ചര്‍ച്ചയായ റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ വിജയിച്ച ഈ ഷോയുടെ മലയാളം പതിപ്പില്‍ അവതാരകനായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. ഈ ഷോയിലൂടെ പ്രണയത്തിലായ പേര്‍ളി മാണിയും ശ്രീനിഷും വിവാഹിതരായിരിക്കുകയാണ്. വിവാഹ ശേഷമുള്ള ആദ്യ പിറന്നാളിന് പേളിയ്ക്ക് വ്യത്യസ്തമായ ആശംസ പങ്കുവയ്ക്കുകയാണ് നടന്‍ ഷിയാസ് കരീം.

ബിഗ് ബോസിലൂടെ സൗഹൃദത്തിലായ താരങ്ങളാണ് ഷിയാസും പേളിയും ശ്രീനിഷും. മത്സരം കഴിഞ്ഞിട്ടും ഈ സൗഹൃദം കാത്ത് സൂക്ഷിക്കുകയാണ് ഓരോരുത്തരും. സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ഷിയാസിന്റെ ആശംസ. ബിഗ് ബോസില്‍ പേര്‍ളിയ്‌ക്കൊപ്പം വഴക്ക് ഉണ്ടാക്കുന്നതും സ്‌നേഹത്തോടെയുള്ള നിമിഷങ്ങളുമടക്കം രസകരമായ വീഡിയോ രൂപത്തിലാണ് ഷിയാസ് ആശംസ അറിയിച്ചത്.

ഒരിക്കല്‍ ഉടക്കി പിരിഞ്ഞവര്‍ വീണ്ടും ഏറ്റവും അടുത്ത സുഹൃത്ത് ആയി മാറുന്നത് കണ്ടിട്ടുണ്ടോ? എന്റെ ജീവിതം സാക്ഷി… ഒരിക്കലും മിണ്ടില്ല എന്നു കരുതിയ ഒരാള്‍ ആണ് പേര്‍ളി. ഇന്ന് പേര്‍ളി എന്റെ അടുത്ത സുഹൃത്തിന്റെ ഭാര്യയാണ്. എന്റെ അടുത്ത സുഹൃത്തും ആണ്. എന്റെ പേര്‍ളിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. എന്നുമാണ് ഷിയാസ് പറയുന്നത്.

 

View this post on Instagram

 

ഒരിക്കൽ ഉടക്കി പിരിഞ്ഞവർ വീണ്ടും ഏറ്റവും അടുത്ത സുഹൃത്ത് ആയി മാറുന്നത് കണ്ടിട്ടുണ്ടോ ?? എന്റെ ജീവിതം സാക്ഷി … ഒരിക്കലും മിണ്ടില്ല എന്നു കരുതിയ ഒരാൾ ആണ് പേർളി …ഇന്ന് പേർളി എന്റെ അടുത്ത സുഹൃത്തിന്റെ ഭാര്യയാണ് എന്റെ അടുത്ത സുഹൃത്തും ആണ് … എന്റെ പേർളിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ? … happy birthday to u my dear sister ❤️? #instagram #frnds @sps_army #mysister #mybrother #happybirthday #mysis #biggboss #insta #kochin #bestfriendgoals #missingu #all @pearlemaany @sps_army @srinish_aravind @shiyas_pearle_sreeni @shiyasarmyofficial @pearly_army @pearle.srinish @pearlemaaney_ishttam @pearly_army @pearlemaaney_fans @pearlish_army

A post shared by Shiyas Kareem (@shiyaskareem) on

shortlink

Related Articles

Post Your Comments


Back to top button