Latest NewsMollywood

ജയന്റെ മരണത്തിന് തൊട്ട് മുമ്പ് ഒരു പെട്ടി എന്റെ വീട്ടില്‍ വെച്ചിട്ടാണ് പോയത്; അതുണ്ടാക്കിയ കോളിളക്കം ചെറുതായിരുന്നില്ല; കുഞ്ചാക്കോ പറയുന്നു

മലയാള സിനിമ ഉള്ളിടത്തോളം കാലം ഓര്‍ക്കപ്പെടുന്ന പേരാണ് ജയന്‍ എന്ന അതുല്യ കലാകാരന്റേത്. അപ്രതീക്ഷിതമായെത്തി മരണം കൂട്ടികൊണ്ടുപോയിട്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ജയന്‍ ഇന്നും ജീവിക്കുന്നു. ജയനെക്കുറിച്ച് കുഞ്ചന്‍ മനസ് തുറക്കുന്നു. മരിക്കുന്നതിന് തൊട്ട് മുമ്പ് ജയന്‍ വീട്ടില്‍ ഒരു പെട്ടി വച്ചിട്ടാണ് പോയതെന്നും, അതുണ്ടാക്കിയ കോളിളക്കം ചില്ലറയായിരുന്നില്ലെന്നും വെളിപ്പെടുത്തുകയാണ് കുഞ്ചന്‍.

‘ഞാന്‍ സിനിമയിലേക്ക് വരുമ്പോള്‍ പരിചയപ്പെട്ട വ്യക്തിയാണ് ജയന്‍. എന്നോട് വളരെ സ്നേഹപൂര്‍വമാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് പടങ്ങളില്‍ അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണം എനിക്ക് ഏറ്റവും വലിയ ഷോക്കായിരുന്നു. ഒരു പെട്ടി എന്റെ വീട്ടില്‍ വച്ചിട്ടാണ് അദ്ദേഹം പോയത്. അതു വല്യ വിവാദമായി. പെട്ടിക്കകത്ത് എട്ടുപത്ത് ലക്ഷം രൂപയുണ്ടായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അനിയന്‍ പ്രശ്നമുണ്ടാക്കി. അന്ന് അങ്ങനെ രൂപകിട്ടാനുള്ള മാര്‍ഗം പോലുമില്ല. അന്ന് മാല്‍ക് എന്ന് പറയുന്ന ഒരു സംഘടനയുണ്ടായിരുന്നു. അതിന്റെ മുന്നില്‍ വച്ച് പെട്ടി തുറന്നപ്പോള്‍ അദ്ദേഹത്തിന്റെ കുറച്ച് വിഗ്ഗും കാര്യങ്ങളുമാണ് ഉണ്ടായിരുന്നത്’.

shortlink

Related Articles

Post Your Comments


Back to top button