നടിമാരോട് ആരാധന തോന്നുന്നത് സാധാരണം. എന്നാല്‍ സിനിമാനടിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ വിവാഹാഭ്യർഥന. ഇയാളെ വെടിവച്ച് വീഴ്ത്തി നടിയെ രക്ഷിച്ചിരിക്കുകയാണ് പോലീസ്.
ഉത്തർപ്രദേശിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ നടി റിതു സിംഗിനെ യുപി സ്വദേശിയായ പങ്കജ് യാദവ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും വിവാഹഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.
അഭ്യർഥന നിരസിച്ചാൽ വെടിവച്ചു കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇതോടെ നടി ഉറക്കെ അലറി വിളിച്ചു. ബഹളം കേട്ട് ഓടിയെത്തിയവരാണ് പൊലിസിൽ വിവരം അറിയിച്ചത്. പൊലീസെത്തി യുവാവിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അനുസരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പൊലീസുകാർക്ക് വെടിവയ്ക്കുകയായിരുന്നു. ഇതില്‍ ഒരു പോലീസുകാരന് വെടിയേറ്റു.
Post Your Comments