BollywoodGeneralLatest News

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നരകതുല്യമായിരുന്നു; നടന്റെ വെളിപ്പെടുത്തല്‍

ഗബ്രിയേലയെ കുടുംബത്തിലെ ഒരു അംഗമായി തന്റെ മക്കള്‍ സ്വീകരിക്കണമെന്ന ആഗ്രഹം മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ തന്നെയും ബന്ധത്തെയും ചോദ്യം ചെയ്തില്ലെന്നും

തന്റെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നരകതുല്യമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാല്‍. കാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചതും വിവാഹമോചനവുമെല്ലാം കാരണം   ഒരുപാട് മാനസിക സംഘര്‍ഷങ്ങൾ അനുഭവിച്ചുവെന്ന് അര്‍ജുന്‍ പങ്കുവയ്ക്കുന്നു.

മോഡലായ മെഹര്‍ ജെസ്സിയയായിരുന്നു അര്‍ജുന്റെ മുന്‍ഭാര്യ. 20 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. അതിനു ശേഷം നടി ഗബ്രിയേല ഡെമിട്രിയാഡ്‌സുമായി അടുപ്പത്തിലാണ് താരം. കാമുകി ഗബ്രിയേല ഗര്‍ഭിണിയാണ്. കുഞ്ഞു പിറക്കാന്‍ പോവുന്ന സന്തോഷം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ബേബി ഷവര്‍. അര്‍ജുന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തിരുന്നു.

”കഴിഞ്ഞ അഞ്ച് വര്‍ഷം നരകതുല്യമായിരുന്നു. പക്ഷേ ആ പ്രതിസന്ധികള്‍ എന്നെ മരണത്തിലേക്ക് നയിച്ചില്ല, പകരം കൂടുതല്‍ കരുത്തനാക്കി” അര്‍ജുന്‍ പറയുന്നു. ഗബ്രിയേലയുമായി പരിചയപ്പെടുന്നത് ഒരു പൊതു സുഹൃത്ത് വഴിയാണെന്നും ഗബ്രിയേലയെ കുടുംബത്തിലെ ഒരു അംഗമായി തന്റെ മക്കള്‍ സ്വീകരിക്കണമെന്ന ആഗ്രഹം മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ തന്നെയും ബന്ധത്തെയും ചോദ്യം ചെയ്തില്ലെന്നും അര്‍ജുന്‍ പങ്കുവയ്ക്കുന്നു

shortlink

Related Articles

Post Your Comments


Back to top button