![](/movie/wp-content/uploads/2019/01/unni.jpg)
പ്രേഷകരുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി സിനിമകള്‍ ചെയ്യുന്നുണ്ട്. മലയാളത്തില്‍ മാത്രമല്ല നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ അഭിനയിച്ചിട്ടുണ്ട്. അഭിനേതാവിനു പുറമെ നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്ന് ഉണ്ണി മുകുന്ദന്‍ പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്.
അച്ചായന്‍സ് എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു നടന്‍ ആദ്യമായി പാടിയിരുന്നത്. ഇപ്പോഴിതാ വീണ്ടുമൊരു ഗാനം ആലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. കിഷോര്‍ കുമാറിന്റെ പ്രശസ്തമായ രാത്ത് കലി എന്നു തുടങ്ങുന്ന പാട്ടാണ് നടന്‍ പാടിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. നിമിനേരം കൊണ്ടാണ് താരത്തിന്റെ പാട്ട് വൈറലായത്.
https://www.instagram.com/p/Bx4qaigBKha/
Post Your Comments