Latest NewsTollywood

ഡബ്ല്യുസിസിക്ക് പുറമെ തെലുങ്കിലും സ്ത്രീകള്‍ക്കായി ‘വോയ്‌സ് ഓഫ് വുമണ്‍’ ആരംഭിക്കുന്നു

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂസിസി രൂപികൃതമായിട്ട് രണ്ട് വര്‍ഷമായി. നടി ആക്രമിക്കപ്പെട്ട കേസിനു പിന്നാലെ ആരംഭിച്ച സംഘടന ഇന്ത്യയൊട്ടാകെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. നിരവധി പേര്‍ സംഘടനയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുകയുണ്ടായി. ഇപ്പോഴിതാ വിമന്‍ ഇന്‍ സിനിമ കലക്ടീവിനു പിന്നാലെ തെലുങ്കിലും പുതിയ വനിതാ കൂട്ടായ്മ ആരംഭിച്ചിരിക്കുകയാണ്. ഡബ്ല്യുസിസിയുടെ മാതൃക പിന്തുടര്‍ന്നാണ് തെലുങ്കില്‍ സംഘടന ആരംഭിച്ചിരിക്കുന്നത്.

വോയ്സ് ഓഫ് വുമണ്‍ എന്ന് പേരിട്ടിരിക്കുന്ന സംഘടനയില്‍ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എണ്‍പതോളം വനിതകള്‍ അംഗങ്ങളാണ്. നടി ലക്ഷ്മി മാഞ്ചു, നിര്‍മ്മാതാക്കളായ സുപ്രിയ, സ്വപ്ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ലീഗ നീതിക്കു വേണ്ടി പോരാടുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വോയ്സ് ഓഫ് വുമണ്‍ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button