സൂര്യ നായകനായെത്തുന്ന പുതിയ സിനിമയാണ് എന്‍ജികെ. മെയ് 31നാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറും ട്രെയിലറുമൊക്കെ വൈറലായി മാറിയിരുന്നു. നന്ദഗോപാലന്‍ കുമാരനെന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. വാനതിയായി രാകുല്‍ പ്രീത് സിംഗും മൈഥിലിയായി സായ് പല്ലവിയുമാണ് എത്തുന്നത്. സൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്.
കാര്‍ത്തിയുടെ നായികയായി അഭിനയിച്ചതിന് പിന്നാലെയായി സൂര്യയുടെ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാകുല്‍ പ്രീത് സിംഗ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായെത്തുന്ന എന്‍ജികെയില്‍ പ്രധാന വേഷത്തിലാണ് രാകുലും എത്തുന്നത്. ഇതിനിടെ സൂര്യയുടെ നായികമാരായി അഭിനയിക്കുന്നതിനിടയില്‍ സായ് പല്ലവിയുമായി രാകുല്‍ വഴക്കുണ്ടാക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയപ്പോഴും ഇരുതാരങ്ങളും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അതേക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് രാകുല്‍ പ്രീത് സിംഗ്. അത്തരത്തിലൊരു സംഭവും അരങ്ങേറിയിരുന്നില്ലെന്നും രണ്ടുപേര്‍ക്കും പ്രധാനപ്പെട്ട വേഷം തന്നെയാണ് അദ്ദേഹം നല്‍കിയതെന്നുമായിരുന്നു താരം പറഞ്ഞത്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യയും കാര്‍ത്തിയും വളരെ സിംപിളാണ്. കൃത്യസമയത്ത് തന്നെ ഇരുവരും സെറ്റിലേക്കെത്തും. സമാനമായ ക്യാരക്ടറാണ് ഇരുവരുടേതുമെന്നും താരം പറയുന്നു.
Post Your Comments