BollywoodLatest News

അനുരാഗ് കശ്യപിന്റെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആശംസയയച്ചവരില്‍ ശ്രദ്ധേയമായത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപിന്റെ ആശംസയായിരുന്നു. ട്വിറ്ററില്‍ അദ്ദേഹം ആശംസ അറിയിച്ച പോസ്റ്റില്‍ തന്റെ മകള്‍ക്കെതിരെ ഉണ്ടായ ബലാത്സംഗ ഭീഷണിയും പരാമര്‍ശിക്കുന്നുണ്ട്.

‘പ്രിയ്യപ്പെട്ട നരേന്ദ്രമോദി സാര്‍, നിങ്ങളുടെ വിജയത്തിന് ആശംസ അറിയിക്കുന്നതിനൊപ്പം എല്ലാവരേയും ഉള്‍ക്കൊളളിക്കുമെന്ന് പറഞ്ഞ സന്ദേശത്തിനും നന്ദി. പക്ഷെ താങ്കളോട് വിരോധാഭിപ്രായം ഉളള എന്നോട് എന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് താങ്കളുടെ വിജയം ആഘോഷിക്കുന്ന പിന്തുണക്കാരെ എങ്ങനെ നേരിടുമെന്ന് കൂടി പറഞ്ഞ് തരണം,’ എന്നായിരുന്നു കശ്യപിന്‌ഠെ ട്വീറ്റ്. ഇതിന് പിന്നാലെ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ട്രോളിനെതിരെ ഐപിസി 504, 509 പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 67 പ്രകാരവും ആണ് കേസെടുത്തത്. അംബോളി പൊലീസ് സ്റ്റേഷനിലായിരുന്നു സംവിധായകന്‍ പരാതി നല്‍കിയിരുന്നത്. മകളായ ആലിയ കശ്യപിനെതിരെ ബലാത്സംഗ ഭീഷണിയുണ്ടെന്ന് കാണിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തതിന് പിന്നാലെ പലരും എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button