
ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ദൃശ്യ രഘുനാഥ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനെതിരെ സദാചാരവക്താക്കളുടെ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ് താരം.
ബിക്കിനിയില്‍ കിടക്കുന്ന ചിത്രം പങ്കുവച്ചപ്പോള്‍ എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്ന ചോദ്യവുമായെത്തിയ വിമര്‍ശകന് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് ദൃശ്യ. ”വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. മുലകള്‍ സ്വാഭാവികമാണ്. അത് തനിക്ക് മുറിച്ച് കളയാന്‍ പറ്റില്ലെന്നുമായിരുന്നു” ദൃശ്യയുടെ മറുപടി. താരത്തിന്റെ മറുപടിയെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.
Post Your Comments