ചുരുങ്ങിയ സമയം കൊണ്ട് യുവതാരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി അനുസിത്താര. ചെറിയ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ എത്തുകയും പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ ഇടയിലേയ്ക്ക് ഉയരുകയായിരുന്നു. ഏറെ നാളത്ത പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരം അമ്മയാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തയാണ്.
വാര്‍ത്തയക്കൊപ്പം അനുസിത്താരയുടേയും ഭര്‍ത്താവിന്റേയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥയുമായി നടി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇത് വ്യാജവാര്‍ത്തയാണെന്നും പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും അനു പറയുന്നു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ ഷോര്ട്ടിനോടൊപ്പമാണ് ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
Post Your Comments