
വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് രജിഷ വിജയൻ. ആശുപത്രിയിൽ നിന്നൊരു സന്തോഷവാർത്തയുമായി എത്തുകയാണ് താരം. രജിഷ പ്രധാനവേഷത്തിലെത്തിയ ജൂൺ സിനിമ നൂറു ദിവസങ്ങൾ പിന്നിടുകയാണ്. ആശുപത്രി കിടക്കയിൽ തനിക്കേറെ പ്രതീക്ഷയും സന്തോഷവും പകരുന്ന വാർത്തയാണ് ഇതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പുതിയ ചിത്രം ഫൈനൽസിന്റെ ചിത്രീകരണത്തിനിടെ കാൽമുട്ടിനു പരിക്കു പറ്റിയ താരം ഇപ്പോൾ വിശ്രമത്തിലാണ്.
താരത്തിന്റെ കുറിപ്പിങ്ങനെ: ”ആശുപത്രി കിടക്കയിൽ ആയിരിക്കുമ്പോൾ ഒരിക്കൽ പോലും അലയാൻ ആഗ്രഹിക്കാത്ത ഇടങ്ങളിലേക്ക് മനസ്സ് നമ്മെ കൂട്ടികൊണ്ടു പോകും. ഇന്നത്തെ ദിവസം മോശമാകുമെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങുമ്പോഴാണ് ഈ ഫോട്ടോ കാണാനിടയായത്. അതിനൊപ്പം നല്ലൊരു വാർത്തയും. ഞങ്ങളുടെ കുഞ്ഞു സ്വപ്നം ‘ജൂൺ’ നൂറു ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഒരുപാടു കാലമായി ഞങ്ങൾ കൊണ്ടുനടന്ന സ്വപ്നം, നിങ്ങളെല്ലാവരും മൂലം യാഥാർത്ഥ്യമായി. ഞങ്ങൾക്ക് ചിറകുകൾ നൽകിയ എല്ലാവർക്കും നന്ദി! നമുക്ക് കഥ പറച്ചിലുകൾ തുടരാം… അതിമനോഹരമായ കഥകൾ..”
Post Your Comments