സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രമാണ് നയന്‍താര എന്ന നായികയെ മലയാളത്തിനു പരിചയപ്പെടുത്തിയത്, രഞ്ജന്‍ പ്രമോദ് രചന നിര്‍വഹിച്ച ചിത്രത്തില്‍ ഗൗരി എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച നയന്‍താര പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഭാഗ്യ നായികായി മാറുകയായിരുന്നു, തമിഴില്‍ നായകന് കീഴില്‍ നിഴലായി നില്‍ക്കുന്ന നായിക മുഖങ്ങള്‍ക്ക് വിപരീതമായി തന്റെതായ സ്ഥാനം നേടിയെടുത്ത നയന്‍താര തെന്നിന്ത്യന്‍ സിനിമയില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേരും സ്വന്തമാക്കി, നയന്‍താരയുടെ ആദ്യ ചിത്രം മനസ്സിനക്കരെയാകുമ്പോള്‍ അതിനു മുന്‍പേ താരത്തിനു മറ്റൊരു സംവിധായകന്റെ ക്ഷണം ലഭിച്ചിരുന്നു. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തില്‍ ആദ്യം നായികായി പരിഗണിച്ചിരുന്നത് നയന്‍സിനെയായിരുന്നു, പക്ഷെ കഥാപാത്രത്തിന് യോജ്യമാകില്ലെന്നു തോന്നിയത് കൊണ്ട് മറ്റൊരു നായികയെ വിനയന്‍ പരീക്ഷിക്കാന്‍ തയ്യാറാകുകയായിരുന്നു.സ്ക്രീന്‍ ടെസ്റ്റ് ചെയ്തു നോക്കിയപ്പോള്‍ ചിത്രത്തിലെ കഥാപാത്രത്തിന് ചേരില്ലെന്ന് മനസിലായതോടെ നയന്‍താരയെ മാറ്റുകയായിരുന്നു.
കലൂര്‍ ഡെന്നിസ് രചന നിര്‍വഹിച്ച വിനയന്‍ ചിത്രമാണ് ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍’,കാവ്യ മാധവനായിരുന്നു ചിത്രത്തിലെ നായിക, ജയസൂര്യ നായകനായ ചിത്രത്തില്‍ ഊമ വേഷത്തിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്.
Post Your Comments