GeneralLatest NewsTV Shows

കേശൂ, നിന്നെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യുന്നു; ഇതാണ് ഉപ്പും മുളകിലെ അലീന ഫ്രാന്‍സിസ്

സ്റ്റാര്‍ മാജിക്കില്‍ സീത പരമ്പരയിലെ താരങ്ങളെത്തിയപ്പോഴാണ് അലീനയുടെ വിശേഷങ്ങള്‍ പുറത്തു വന്നത്.

ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ബാലുവും നീലുവും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കപ്പെടുന്ന പരമ്പരയ്ക്ക് ആരാധക ഏറെയാണ്‌. ഈ പരമ്പരയില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ചില കഥാപാത്രങ്ങളുണ്ട് ഉപ്പും മുളകില്‍. ഭാസി, രമ, അലീന ഫ്രാന്‍സിസ്, ശ്രീക്കുട്ടന്‍, ജയന്തന്‍, ഓട്ടോ ചന്ദ്രന്‍, കണ്‍മണി, ഷുക്കൂര്‍, നവാസ്, കനകം, സുസ്മിത തുടങ്ങിയവരൊക്കെയാണ് ഈ അതിഥികള്‍.

കേശുവിന്റെ ഗേള്‍ഫ്രണ്ടാണ് അലീന ഫ്രാന്‍സിസ്. ശിവാനിയും അലീനയും ഒരേ ക്ലാസിലാണെങ്കിലും ബദ്ധശത്രുക്കളാണ്. കേശുവിന് അലീനയോടുള്ള താല്‍പര്യം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന തീരുമാനത്തിലാണ് ശിവാനി. അലീനയായി ഉപ്പും മുളകിലും എത്തുന്നത് റിയയാണ്. ഫ്‌ളവേഴ്‌സ് ചാനലിന്റെ സ്റ്റാര്‍ മാജിക്കില്‍ സീത പരമ്പരയിലെ താരങ്ങളെത്തിയപ്പോഴാണ് അലീനയുടെ വിശേഷങ്ങള്‍ പുറത്തു വന്നത്.

സീതയില്‍ ചാരുമോള്‍ എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിക്കുന്നത്. സീതയുടെ സഹോദരിയുടെ മകളാണ് ചാരു. പ്രസവത്തെത്തുടര്‍ന്ന് അമ്മ മരിച്ചുപോയ ചാരുവിനെ സ്വന്തം മകളായാണ് സീതയും ഇന്ദ്രനും വളര്‍ത്തുന്നത്. താന്‍ ഗുജറാത്തില്‍ നിന്നാണ് വരുന്നതെന്നായിരുന്നു റിയ പറഞ്ഞത്. ഇപ്പോള്‍ കേരളത്തില്‍ സെറ്റിലാണ് താനെന്നുമായിരുന്നു റിയ കൂട്ടിച്ചേര്‍ത്തു. ഉപ്പും മുളകും താരങ്ങള്‍ മുന്പ് ഷോയില്‍ അതിഥിയായെത്തിയപ്പോള്‍ കേശു . അലീനയെ മിസ്സ് ചെയ്യുന്നുവെന്നു പറഞ്ഞിരുന്നു. അലീനയ്‌ക്കെന്താണ് കേശുവിനോട് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ കേശൂ, നിന്നെ ഞാന്‍ ഒരുപാട്. മിസ്സ് ചെയ്യുന്നുവെന്നായിരുന്നു റിയ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button