KollywoodLatest News

സൂപ്പര്‍താരത്തോട് നിങ്ങള്‍ ഇത് ചോദിക്കുമോ; പൊട്ടിത്തെറിച്ച് നടി തൃഷ

ഇത്തരത്തിലുള്ള ചോദ്യം നിങ്ങള്‍ ഏതെങ്കിലും ഹീറോയോട് ചോദിക്കുമോയെന്നായിരുന്നു തൃഷയുടെ മറുപടി. നിങ്ങളൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന കാര്യത്തെക്കുറിച്ച് തനിക്കറിയാമെന്നും താരം പറഞ്ഞിരുന്നു

തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് തൃഷ. അവിവാഹിതയായി കഴിയുന്ന തൃഷയുടെ വിവാഹത്തെക്കുറിച്ച് ആരാധകര്‍ പലപ്പോഴും ചോദിക്കാറുണ്ട്. സിനിമയുമായി ബന്ധമുള്ളവരിലൊരാളായിരിക്കും താരത്തിന്റെ ജീവിതപങ്കാളിയായെത്തുന്നതെന്ന തരത്തില്‍ മുന്പ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരഭിമുഖത്തിനിടയില്‍ വിവാഹ ശേഷം അഭിനയിക്കുമോയെന്ന തരത്തിലുള്ള ചോദ്യം താരത്തിനോട് ചോദിച്ചിരുന്നു. .

ഇത്തരത്തിലുള്ള ചോദ്യം നിങ്ങള്‍ ഏതെങ്കിലും ഹീറോയോട് ചോദിക്കുമോയെന്നായിരുന്നു തൃഷയുടെ മറുപടി. നിങ്ങളൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന കാര്യത്തെക്കുറിച്ച് തനിക്കറിയാമെന്നും താരം പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷവും പുരുഷന്‍മാര്‍ സിനിമയില്‍ തുടരുകയും പഴയത് പോലെ തന്നെ സജീവമാവുകയും ചെയ്യാറുണ്ട്. ഹീറോയ്ക്കാകാമെങ്കില്‍ ഇത് ഹീറോയിനിനും ആയിക്കൂടേയെന്നുമായിരുന്നു തൃഷയുടെ മറു ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button