നാല് വര്‍ഷത്തിന് ശേഷമാണ് ഒരു ഡികാപ്രിയോ ചിത്രം തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. മികച്ച നടനുള്ള ഓസ്കര് നേടിക്കൊടുത്ത ‘റെവനന്റി’ന് (2015) ശേഷം ക്വന്റിന്‍ ടരന്റിനോയുടെ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലാണ് ഡികാപ്രിയോ അഭിനയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് അതൊന്നപമല്ല. ഡികാപ്രിയോയുടെ ചിത്രങ്ങളില്‍ കൂടെയുള്ള യുവതി ആരാണെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ഡികാപ്രിയോയ്ക്കൊപ്പം ചിത്രങ്ങളിലുള്ളത് അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ട് കാമില മൊറോണ്‍ ആണ്. ഇരുപത്തൊന്നുകാരിയായ കാമില അര്‍ജന്റീനയില്‍ നിന്നുള്ള മോഡലും നടിയുമാണ്. കാലിഫോര്‍ണിയയില്‍ 2017ല്‍ നടന്ന കൊച്ചെല്ല മ്യൂസിക് ആന്‍ഡ് ആര്‍ട്സ് ഫെസ്റ്റിവലില്‍ വച്ചാണ് ഡികാപ്രിയോയും കാമിലയും ആദ്യമായി പാപ്പരാസികളുടെ ക്യാമറകളില്‍ പതിയുന്നത്. പിന്നീടാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത്. അല്‍ പാച്ചിനോയുടെ വളര്‍ത്തുമകളാണ് കാമിലയെന്ന വിവരവും ഏറെ വൈകാതെ മാധ്യമങ്ങള്‍ വഴി ആരാധകര്‍ അറിഞ്ഞു.
Leonardo DiCaprio now knows: You either die a hero or live long enough to become an Instagram boyfriend pic.twitter.com/rKb9REAcjN
— Andrew Gruttadaro (@andrewgrutt) May 19, 2019
Leonardo DiCaprio being the perfect instagram boyfriend taking photos of his girlfriend during their lunch date in Cannes (2019) pic.twitter.com/SUQ3vGvA6k
— Leo Doing Things (@LeoActivities) May 20, 2019
Post Your Comments