
ഷെയ്ന് നിഗം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയിലേക്ക് വന്ന ചെറുപ്പക്കാരനാണ്. ഇന്ന് താരം സ്വാഭാവിക അഭിനയശൈലിയുടെ വക്താക്കളിലൊരാളായി ഉയര്‍ന്നിരിക്കുന്നു. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ‘കിസ്മത്ത്’ തിരുത്തിയ ഷെയ്ന് നിഗം യുവനായകന്മാരില് ശ്രദ്ധേയനായതും സ്വതസിദ്ധമായ അഭിനയരീതി കൊണ്ടാണ്.
ഷെയ്ന് നായകനായ ഏറ്റവും പുതിയ ചിത്രം ‘ഇഷ്ക്’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. കുറ്റിത്താടിയും ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി എത്തിയ പുതിയ ലുക്കിനെക്കുറിച്ച് ചോദിച്ചാല്‍ ഷെയ്ന് നിഗമിനു ഒന്നേ പറയാന്‍ ഉള്ളു ‘ഇപ്പോള്‍ മനസ്സ് നിറയെ ഇഷ്കാണ്.
Post Your Comments