ഈദ് റിലീസിന് ഒരുങ്ങുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഉണ്ടയെക്കുറിച്ച് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് റോണി ഡേവിഡ്. ഉണ്ടയില്‍ ഒരു പ്രധാന വേഷവും റോണി കൈകാര്യം ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു ഡോക്ടര്‍ കൂടിയായ റോണി പറയുന്നത് അദ്ദേഹം പഠിച്ച എംബിബിഎസിനെക്കാള്‍ വലിയ പഠനമായിരുന്നു ഉണ്ട എന്ന സിനിമ എന്നാണ്. സിനിമയ്ക്ക് അപ്പുറം ചിലതെല്ലാം കണ്ടതും കേട്ടും പഠിപ്പിച്ച അധ്യാപനാണ് മമ്മൂട്ടി സാര്‍ എന്നും റോണി പറഞ്ഞു. സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് റോണി.
ഇപ്പോഴും കണ്ണില്‍ നിന്നും അമ്പരപ്പ് മാറിയിട്ടില്ല അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി എടുത്ത പരിശ്രമങ്ങള്‍ കാണുമ്പോള്‍. ഇത്ര വലിയ നടനായിട്ടും സിനിമയ്ക്ക് വേണ്ടി എന്തും സഹിക്കാനും പഠിക്കാനും അദ്ദേഹം തയ്യാറാണ്. ചിത്രത്തിന്റെ ഷൂട്ടിങ് മൈസൂരില്‍ വച്ച് അദ്ദേഹം സെറ്റിലുള്ളവര്‍ക്ക് ട്രീറ്റ് ചെയ്തിരുന്നു. അന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു. ഇത്രത്തോളം മത്സരം സമ്മാനിച്ച ഒരു ചിത്രം വേറെയില്ല. കാരണം കൃത്യമായ ഗൃഹപാഠം ചെയ്തത് എന്താണ് ചെയ്യേണ്ടതെന്ന ഉത്തമ ബോധ്യത്തോടെ വരുന്ന ഷൂട്ടിങ് സംഘം. ഒപ്പമുള്ള അഭിനേതാക്കളും അങ്ങനെ തന്നെ. ഉണ്ട പുതിയ അനുഭവമായിരുന്നു. ആ വാക്കുകള്‍ക്ക് അദ്ദേഹം വിളമ്പിയ ഭക്ഷണത്തേക്കാള്‍ രുചിയും ആരോഗ്യവും ഉണ്ടായിരുന്നുവെന്നും റോണി പറഞ്ഞു.
Post Your Comments