GeneralLatest NewsMollywood

വണ്ടിയോടിച്ച് പുലിവാല്‍ പിടിച്ചതിനെക്കുറിച്ച് മീനാക്ഷി

വീട്ടിലെ തന്നെ നിരപ്പായ പറമ്പുണ്ട്. അവിടെയാണ് ഓടിച്ചത്. അവിടെ ബൈക്കും കാറും ഓടിച്ചിട്ടുണ്ട്.

അവതാരകയായും നടിയായും തിളങ്ങുന്ന ബാലതാരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച മീനാക്ഷി കാര്‍ ഓടിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അതിന്റെ വീഡിയോ സോഷ്യല്‍ മേടിയയില്‍ പ്രചരിക്കുകയും വിമര്‍ശനംഷക്തമാകുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് തുറന്നു പറയുകയാണ്‌ മീനാക്ഷി.

”പുലിവാലൊന്നും പിടിച്ചില്ല. കാറും ബൈക്കും ഓടിക്കുന്നത് ഭയങ്കര ഇഷ്ടമാണ്. വീട്ടിലെ തന്നെ നിരപ്പായ പറമ്പുണ്ട്. അവിടെയാണ് ഓടിച്ചത്. അവിടെ ബൈക്കും കാറും ഓടിച്ചിട്ടുണ്ട്. ” മീനാക്ഷി വ്യക്തമാക്കി

ഒപ്പത്തില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചപ്പോള്‍ പേടി തോന്നിയില്ലെന്നും എന്നാല്‍ ഇവരെയൊക്കെ ടിവിയില്‍ മാത്രമല്ലെ കണ്ടിട്ടുള്ളു. അപ്പോള്‍ പെട്ടെന്ന് അടുത്തു കാണുമ്പോള്‍ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടായിട്ടുണ്ടെന്നും മീനാക്ഷി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button