കാലമെത്ര കഴിഞ്ഞാലും മലയാളത്തിലെ ക്ലാസിക് പട്ടികയില്‍ എന്നും ഓര്‍ക്കാന്‍ ചില ചിത്രങ്ങളുണ്ട്. അതില്‍ ഒന്നാണ് കാലാപാനി. സ്വാതന്ത്ര്യ സമരകാലവുമായി ബന്ധപ്പെട്ട കഥപറഞ്ഞ ചിത്രം മോഹന്‍ലാല്‍ മുതല്‍ അംരീഷ് പുരി വരെയുള്ള ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളാല്‍ സമ്പുഷ്ടമായ ചിത്രമായിരുന്നു. ചിത്രത്തില്‍ ക്രൂരനായ ബ്രിട്ടീഷ് പട്ടളക്കാരന്റെ വേഷത്തിലാണ് ബോളിവുഡ് താരം അംരീഷ് പുരി എത്തിയത്. തടവുകാരനായ മോഹന്‍ലാലിന്റെ ഗോവര്‍ദ്ധനന്‍ എന്ന കഥാപത്രത്തെ കൊണ്ട് അംരീഷ് പുരിയുടെ കഥാപാത്രം നാവു കൊണ്ട് ഷൂസ് വൃത്തിയാക്കിപ്പിക്കുന്ന ഒരു രംഗമുണ്ട്.
ബ്രിട്ടീഷ് ഭരണകാലഘട്ടത്തില്‍ ഇന്ത്യന്‍ ജനത അനുഭവിച്ചിരുന്ന മാനസികവും ശാരീരികവുമായ പീഡനത്തിന്റെ കാഠിന്യം മനസ്സിലാക്കാന്‍ ആ ഒരു സീന്‍ തന്നെ ധാരാളമായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ആ സീന്‍ ഷൂട്ട് ചെയ്ത സംഭവ ഓര്‍ത്തെടുക്കുകയാണ്. ആ സീന്‍ ഷൂട്ട് ചെയ്ത ഉടന്‍ തന്നെ അംരീഷ് പുരി മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും മറ്റൊരു നടനും ഇങ്ങനെ ചെയ്യില്ലായിരുന്നു എന്ന് പറഞ്ഞുവെന്നുമാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. ഒരു അഡ്ജസ്റ്റ്‌മെന്റും ഇല്ലാതെ താന്‍ ആ സീന്‍ ചെയ്‌തോളാം എന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞതായും പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments