തെന്നിന്ത്യയിലെ സൂപ്പര്‍ താരമായി തിളങ്ങിയ താരം ഇന്ദ്രജ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേയ്ക്ക് എത്തുന്നു. മമ്മൂട്ടിയുടെ ക്രോണിക്ബാച്ചിലര്‍ എന്ന ചിത്രത്തില്‍ ഭാവാനിയെന്ന കഥാപാത്രമായി എത്തിയതിനെക്കുറിച്ചു ഒരു അഭിമുഖത്തില്‍ ഇന്ദ്രജ തുറന്നു പറയുന്നു.
മലയാളസിനിമയിൽ ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ ലഭിച്ചത് ക്രോണിക് ബാച്ചിലറിലെ ’ഭവാനി”ക്കാണ്. ഇപ്പോഴും ഭവാനി എന്ന് വിളിച്ച് പരിചയപ്പെടാൻ വരുന്നവരുണ്ടെന്നു താരം പറയുന്നു. തബു, ജൂഹി ചൗള തുടങ്ങി പല ബോളിവുഡ് താരങ്ങളെയും മനസിൽ കണ്ട് സിദ്ധിഖ് സാറും ഫാസിൽ സാറും രൂപപ്പെടുത്തിയ കഥാപാത്രമായിരുന്നു ഭവാനിയെന്നും ഗൗതമി, ഐശ്വര്യ എന്നിവരൊക്കെ വന്ന് ഏതാനും ഷോട്ടുകളിൽ അഭിനയിച്ച ശേഷം എന്തുകൊണ്ടോ വേണ്ടാന്ന് വച്ച വേഷമായിരുന്നു അതെന്നും ഇന്ദ്രജ വെളിപ്പെടുത്തി. ഒടുവിൽ ഒരു നിയോഗം പോലെ ഭവാനി തന്റെ കൈയിൽ എത്തുകയായിരുന്നുവെന്ന് താരം പറയുന്നു
Post Your Comments