മലയാളികളുടെ പ്രിയ താരമാണ് ഷെയ്ന് നിഗം. താരത്തിന്റെ എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഈ അടുത്ത് പുറത്തിറങ്ങിയ ഇഷ്കും മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും കുമ്പളങ്ങി നൈറ്റ്സിലെ ബോബിയ്ക്കും ബേബിമോള്‍ക്കും ആരാധകര്‍ ഏറെയാണ്. താന്‍ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും കംഫര്‍ടബിളായി അഭിനയിക്കാന്‍ പറ്റിയത് ബേബി മോളായി എത്തിയ അന്ന ബെന്നിനൊപ്പമാണ് എന്നാണ് ഷെയിന്‍ പറയുന്നത്.
ഏറ്റവും സംതൃപ്തിയോടെ അഭിനയിച്ചത് കുമ്പളങ്ങി നൈറ്റ്സായിരുന്നെന്നും താരം പറഞ്ഞു. ‘ഏറ്റവും ഫ്രീ ആയി, സംതൃപ്തിയോടെ അഭിനയിച്ച സിനിമ കുമ്പളങ്ങി നെറ്റ്സാണ്. സെറ്റും സ്ഥലങ്ങളും ആളുകളും എല്ലാം അതിനെ സ്വാധീനിച്ചിട്ടുണ്ട്. അതില്‍ അന്ന (ബേബിമോള്‍)യുടെ ഒപ്പമാണ് നന്നായി അഭിനയിക്കാന്‍ പറ്റിയത്. അത് ആ കഥാപാത്രങ്ങളുടെ അടുപ്പമാകാം. അന്നയാണ് ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ളതെന്നും ഷെയ്ന് പറഞ്ഞു.
Post Your Comments