നിരവധി നായികമാരെ മലയാളത്തിനു പരിചയപ്പെടുത്തിയ സംവിധായകനാണ് വിനയന്‍. അതില്‍ ഒരാളായിരുന്നു നടി ദിവ്യ ഉണ്ണി. ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ദിവ്യ ഉണ്ണി അഭിനയിക്കുമ്പോള്‍ പതിനഞ്ച് വയസ്സ് മാത്രമായിരുന്നു പ്രായം, പിന്നീട് വിനയന്റെ തന്നെ ആകാശഗംഗ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് ദിവ്യ ഉണ്ണി കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടി, നക്ഷത്രങ്ങള്‍ പറയാതിരുന്നത്, പ്രണയവര്‍ണ്ണങ്ങള്‍, ഒരു മറവത്തൂര്‍ കനവ്, കഥാനായകന്‍ തുടങ്ങിയവയാണ് ദിവ്യ ഉണ്ണിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. കല്യാണ സൗഗന്ധികം എന്ന ദിവ്യ ഉണ്ണിയുടെ ആദ്യ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതോടെ മലയാളത്തിന്റെ ഭാഗ്യ നായികയായി ദിവ്യ ഉണ്ണി മാറുകയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര സൂപ്പര്‍ താരങ്ങളുടെ നായികായി വേഷമിട്ട ദിവ്യ ഉണ്ണി വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി..
കാഴ്ചയില്‍ തീരെ ചെറിയ കുട്ടിയെന്നു തോന്നിക്കുന്ന ദിവ്യ ഉണ്ണിയെ കല്യാണസൗഗന്ധികത്തിന് വേണ്ടി വിനയന്‍ സെലക്റ്റ് ചെയ്തതില്‍ ചിത്രത്തിന്റെ വിതരണക്കാര്‍ക്ക് ഉള്‍പ്പടെ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. തമിഴിലെ പല നടിമാരെയും വിതരണക്കാര്‍ നിര്‍ദേശിച്ചുവെങ്കിലും ദിവ്യ ഉണ്ണി തന്നെ മതിയെന്ന തീരുമാനത്തിലായിരുന്നു വിനയന്‍.ചിത്രത്തിന്റെ റഷ് അടിച്ചു കണ്ടപ്പോഴാണ് എതിര്‍പ്പ് പറഞ്ഞവരും ഓക്കേ ആയത്. ചിലയിടങ്ങില്‍ ശ്രീദേവിയുടെ മുഖച്ഛായ ദിവ്യ ഉണ്ണിക്ക് ഉണ്ടെന്നായിരുന്നു അവരുടെ വിലയിരുത്തല്‍.
Post Your Comments