സിനിമാ ലോകത്ത് ഇപ്പോള്‍ താര പുത്രന്മാരുടെ അരങ്ങേറ്റകാലമാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിന്റെ മകനും അഭിനയ ലോകത്തേയ്ക്ക് എത്തുകയാണ്. ബാല ഒരുക്കുന്ന വര്‍മയിലൂടെയാണ് താരപുത്രന് ധ്രുവ് അരങ്ങേറുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം വന്നത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്മാറുകയും ചിത്രം ഉപേക്ഷിക്കപ്പെടുന്നതുവരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. സംവിധായകന് ബാലയും മറ്റ് സാങ്കേതികപ്രവര്‍ത്തകരും വര്‍മ്മയില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തതോടെ പ്രതിസന്ധിയില്‍ ആയ ചിത്രം മറ്റൊരു സംവിധായകന് റീ ഷൂട്ട് ചെയ്തു.
നായികയും സംവിധായകനും മാറുകയും മറ്റും ചെയ്തെങ്കിലും ആദിത്യ വര്‍മ്മയെന്ന് പേരിട്ട ചിത്രത്തില്‍ നായകന് ധ്രുവ് തന്നെയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ മറ്റ് ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഇതിനിടയിലാണ് താരത്തെത്തേടി വക്കീല്‍ നോട്ടീസ് എത്തിയിട്ടുള്ളത്. സംവിധായകനായ ബാലയാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. വര്‍മയ്ക്കായി താന്‍ ചിത്രീകരിച്ച രംഗങ്ങള്‍ ആദിത്യ വര്‍മയ്ക്കായി ഉപയോഗിക്കരുതെന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.
താരപുത്രന്റെ അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ ഇതോടെ നിരാശയിലാണ്
Post Your Comments