Latest NewsMollywood

അവര്‍ കഥ പറഞ്ഞു തന്നപ്പോള്‍ ഞാന്‍ കേട്ടു; പിന്നീടാണ് അത് ആര്യയ്ക്കായി മാറ്റിവെച്ചതാണെന്നും എന്നെക്കൊണ്ട് ആ റോള്‍ അഭിനയിപ്പിക്കുകയാണെന്നും അറിയുന്നത്

ആന്‍സണ്‍ പോള്‍ എന്ന നടനെ മലയാളികള്‍ അറിഞ്ഞു തുടങ്ങുകയാണ്. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമാണെങ്കിലും പുതിയ ചിത്രമായ ഗ്യാംബ്ളറിലൂടെയാണ് ആന്‍സണെ പലരും അറിഞ്ഞ് തുടങ്ങുന്നത്. ഇതില്‍ സൂപ്പര്‍ഹീറോ ആയും ഒരു കുസൃതിപ്പയ്യന്റെ അച്ഛനായും എത്തിയിരിക്കുകയാണ് ആന്‍സണ്‍. കെ ക്യുവാണ് ആദ്യ ചിത്രം. പിന്നീട് സു സു സുധി വാത്മീകം, ആട് 2, ഊഴം, സോളോ തുടങ്ങി ശ്രദ്ധിക്കപ്പെട്ട നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ ആന്‍സണ്‍ സിനിമയിലെത്തിയതിനെക്കുറിച്ച് വളരെ രസകരമായ ഒരു അനുഭവം പങ്കു വെക്കുന്നു.

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഞാന്‍ സിനിമയിലേക്കാ എന്നു വീട്ടുകാരോടു പറഞ്ഞപ്പോള്‍ അവര്‍ എനിക്കു തലയ്ക്ക് ഓളമാണെന്നാണ് പറഞ്ഞത്. കെക്യു എന്ന ചിത്രത്തില്‍ സംവിധാന സഹായിയായാണ് ആദ്യം ജോയിന്‍ ചെയ്യുന്നത്. ബോംബെയില്‍ അനുപം ഖേറിന്റെ ആക്ടിംഗ് സ്‌കൂളില്‍ പോയി മൂന്നു മാസത്തെ ആക്ടിംഗ് കോഴ്സ് പടിച്ച് വന്നിരിക്കയായിരുന്നു ഞാന്‍. ആ സിനിമയില്‍ ആദ്യം ആര്യയെ ആണ് നായകനായി നിശ്ചയിച്ചിരുന്നത്. പിന്നീട് എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. എന്റെ ആദ്യ ലൊക്കേഷനാണ് കെ ക്വുവിന്റേത്. സംവിധായകന്‍ എന്നെ വിളിച്ച് സ്‌ക്രിപ്റ്റ് കേള്‍പ്പിക്കുകയായിരുന്നു. അപ്പോഴും എന്തിനെന്ന് പറയുന്നില്ല. സംവിധാന സഹായിയ്ക്ക് സ്‌ക്രിപ്റ്റ് കേള്‍ക്കാനൊന്നും അവസരമുണ്ടാകില്ലല്ലോ. എന്തായാലും ആ സിനിമയുടെ ഭാഗമായ ആളെന്ന രീതിയില്‍ എന്നെ കൂടി സ്‌ക്രിപ്റ്റ് കേള്‍പ്പിക്കുന്നതായിരിക്കും എന്നു കരുതി അത് കേട്ടു. ഒരു റോള്‍ ചെയ്യാനാണെന്ന് മനസിലായി. എങ്കിലും എക്സൈറ്റ്മെന്റ് ഒന്നും തോന്നിയില്ല. ആര്യ ചെയ്യേണ്ട റോഷന്‍ എന്ന കഥാപാത്രമാണ് ഞാന്‍ അഭിനയിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. ചോദിച്ചപ്പോള്‍ ആര്യയ്ക്ക് ഡേറ്റ് ഇല്ലാത്തതുകൊണ്ടു പിന്‍മാറിയെന്നു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞാല്‍ ഷൂട്ട് തുടങ്ങേണ്ടതാണ്. ദുബായിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു. അത് ക്യാന്‍സല്‍ ചെയ്യട്ടേയെന്ന് ബൈജു ഏട്ടനോട് ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു മറപടി. അത് ക്യാന്‍സല്‍ ചെയ്യേണ്ടിയും വന്നില്ല, ആ സിനിമയില്‍ പ്രധാന വേഷം ചെയ്യാനുമായി. അങ്ങനെ മലയാള സിനിമയിലേക്ക് കുതിച്ചെത്തിയ നടനാണ് ആന്‍സണ്‍. ജന പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത പ്രിയ നടന്‍.

shortlink

Related Articles

Post Your Comments


Back to top button