സിനിമയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പല നടിമാരും തുറന്നു പറഞ്ഞത് പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മീ ടു വിവാദങ്ങള്‍ മലയാളത്തിലും ശക്തമായി. സൂപ്പര്‍ താരങ്ങളുടെ നായികയായി വിലസുന്ന നടി പത്മപ്രിയയുടെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മ പ്രിയ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു. സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹത്തോടെയാണിതെന്ന് താരം കൂട്ടിച്ചേര്‍ത്തു. ”ചിലർ വൃത്തികെട്ട മെസ്സേജുകള്‍ അയക്കാറുണ്ട്. ഒരു കണക്കിന് ഇതൊക്കെ ലൈഗിംക പീഡനമല്ലേ, പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു. ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കില്‍ അതെത്ര പേര് സ്വീകരിക്കാന്‍ തയ്യാറാകും. എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ നടിയുമായി കിടക്കപങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലില്‍ മുന്‍നിരയില്‍ ഉണ്ട്. കാരണം അവര്‍ക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്.” തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.
Post Your Comments