പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള തന്റെ ചിത്രം വൈകാരികമായ ഒന്നാണെന്ന് നടന്‍ വിവേക് ഒബ്രോയ്. ചിത്രം വസ്തുനിഷ്ഠതയെ അടിസ്ഥാനപ്പെടുത്തിയല്ല ചിത്രീകരിച്ചിരിക്കുന്നത്. ജീവചരിത്ര ചിത്രമെടുക്കാനും പ്രേക്ഷകര്‍ക്ക് ‘വൈകാരികമായ അനുഭവം’ നല്‍കാനും സംവിധായകന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ടെന്നും വിവേക് ഒബ്റോയി കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിലെ ഒരു തരത്തിലെ നാടകീയ പ്രവര്‍ത്തനങ്ങളെ എങ്ങനെ സാധൂകരിക്കും എന്ന ചോദ്യത്തിന് വിവേക് നല്‍കിയ മറുപടിയിങ്ങനെ… ‘ഞങ്ങള്‍ അതിനെ നീതികരിക്കുന്നില്ല. ഞങ്ങള്‍ ഒന്നിനെയും നീതികരിക്കുന്നില്ല. ഇതൊരു സാധാരണ ചിത്രമാണ്. സംവിധായകന്റെ സ്വാതന്ത്യമാണത്. പ്രേക്ഷകര്‍ക്ക് വൈകാരിക അനുഭവം നല്‍കുന്നതിന് വേണ്ടി കുറച്ച് നാടകീയത സംവിധായകനും തിരക്കഥാകൃത്തും ഉപയോഗിക്കും. ഞങ്ങളുടെ സിനിമ മോദിയുടെ ജീവിതത്തെ വസ്തുനിഷ്ഠമായി പരിശോധിച്ചെടുക്കുന്ന ചിത്രമല്ല. വ്യക്തമായി പറയുന്നു. ഞങ്ങള്‍ നിര്‍മ്മിക്കുന്നത് അദ്ദേഹത്തെ കുറിച്ചുള്ള ചരിത്രമല്ലെന്നും വിവേക് പറഞ്ഞു.
Post Your Comments