Latest NewsMollywood

അഭിനയത്തില്‍ കൂടുതല്‍ റിയലിസ്റ്റിക്ക് ആവണമെന്ന് വാപ്പച്ചി പറഞ്ഞിരുന്നു; നടന്‍ പറയുന്നു

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷെയ്ന്‍ നിഗം മലയാള സിനിമയിലേക്ക് വന്നത്. ഇന്ന സ്വാഭാവിക അഭിനയശൈലിയുടെ വക്താക്കളിലൊരാളായി മാറിയിരിക്കുന്നു. അന്നയും റസ്സലും എന്ന ചിത്രത്തില്‍ നെഗറ്റീവ് വേഷത്തില്‍ എത്തിയ ഷെയ്ന്‍ പിന്നിട് ഒട്ടേറെ നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. കിസ്മത്ത് എന്ന ചിത്രത്തിലെയും, കുമ്പളങ്ങിയിലെ ബോബിയെയൊന്നും മലയാളികള്‍ ആരും മറക്കില്ല. ഇപ്പോഴിതാ തിയേറ്ററില്‍ നിറഞ്ഞോടുകയാണ് അനുരാജ് മനോഹറിന്റെ ഇഷ്‌ക്. അതിലെ പ്രധാന വേഷമായി എത്തി വീണ്ടും വിസ്മയം തിര്‍ത്തിരിക്കുകയാണ് ഷെയ്ന്‍ നിഗം. സിനിമയിലേക്കെത്തുമ്പോള്‍ അച്ഛനില്‍ നിന്ന് ലഭിച്ച ഉപദേശം എന്താണെന്ന് ഷെയ്ന്‍ പറയുന്നു.

അഭിനയമാണെന്ന് പ്രേക്ഷകര്‍ക്ക് ഒരിക്കലും മനസ്സിലാവാത്ത തരത്തിലാവണം കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടതെന്ന അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് താന്‍ ഇന്നും കരിയറില്‍ മുന്നേറുന്നതെന്നും പ്രമുഖ മാധ്യമത്തിനോട് നടന്‍ പറഞ്ഞു. സിനിമയിലേക്ക് എത്തുന്നതില്‍ വാപ്പച്ചി(അബി) പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. കൂടുതല്‍ റിയലിസ്റ്റിക് ആകുക എന്ന ഉപദേശമാണ് നല്‍കിയത്. അഭിനയം ആണെന്ന് തോന്നാത്ത വിധം കഥാപാത്രത്തോട് നീതി പുലര്‍ത്തുക എന്നത് മാത്രമാണ് വാപ്പച്ചി നല്‍കിയ ഉപദേശം. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് ആ രംഗം വിശ്വസിക്കാന്‍ പറ്റുന്ന വിധത്തില്‍ അഭിനയിക്കാന്‍ സാധിക്കണം. വര്‍ക്ക് ചെയ്യുന്ന സാഹചര്യവും സിനിമയും സ്വാധീനിക്കും. പക്ക കൊമേഴ്‌സ്യല്‍ സിനിമയില്‍ റിയലസ്റ്റിക് ആകാന്‍ ബുദ്ധിമുട്ടാണ്. പരമാവധി നാച്യുറലാകാന്‍ ശ്രമിക്കാറുണ്ടെന്നും ഷെയ്ന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button