CinemaGeneralMollywoodNEWSUncategorized

ഫാസിലിന്‍റെ ഏറ്റവും വലിയ കണ്ടുപിടുത്തം മോഹന്‍ലാല്‍ അല്ലെന്നു മനസ്സിലായി;സത്യന്‍ അന്തിക്കാട് മാറ്റി പറഞ്ഞതിനു പിന്നില്‍!!

ചാപ്പാ കുരിശ് എന്ന ചിത്രത്തിലെ പ്രകടനം കണ്ടു സത്യന്‍ അന്തിക്കാട് ഫഹദ് ഫാസിലിനെ ഫോണില്‍ വിളിച്ചായിരുന്നു ഇങ്ങനെയൊരു വ്യത്യസ്ത പരാമര്‍ശം നടത്തിയത്

ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ചത് മോഹന്‍ലാല്‍ എന്ന അതുല്യകലാകാരനെയാണ്, മോഹന്‍ലാല്‍ എന്ന നടനെ മലയാള സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റ് ഫാസില്‍ സ്വന്തമാക്കുമ്പോള്‍ ഫാസിലിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം മറ്റൊരു നടനാണെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്,

ഫാസിലിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം മോഹന്‍ലാല്‍ ആണെന്നായിരുന്നു ഞാന്‍ ഇത്രയും നാള്‍ കരുതിയത്, പക്ഷെ ഇപ്പോള്‍ ഞാനത് മാറ്റി പറയുന്നു അത് അത് ഫഹദ് ഫാസില്‍ ആണെന്ന് എനിക്ക് മനസിലായി. ചാപ്പാ കുരിശ് എന്ന ചിത്രത്തിലെ പ്രകടനം കണ്ടു സത്യന്‍ അന്തിക്കാട് ഫഹദ് ഫാസിലിനെ ഫോണില്‍ വിളിച്ചായിരുന്നു ഇങ്ങനെയൊരു വ്യത്യസ്ത പരാമര്‍ശം നടത്തിയത്. കൈയ്യെത്തും ദൂരത്ത് ആണ് ഫഹദിന്റെ കന്നിച്ചിത്രമെങ്കിലും
ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് വീണ്ടും വെള്ളിത്തിരയിലെ സൂപ്പര്‍ താരമായി തിരിച്ചെത്തുന്നത്.

ഫാസിലിന്റെ ‘കയ്യെത്തും ദൂരത്ത്’ എന്ന സിനിമയില്‍ നായകനായി വന്നെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാന്‍ താരത്തിനായില്ല. പക്ഷെ രണ്ടാം വരവ് അതി ഗംഭീരമാക്കി കൊണ്ടായിരുന്നു സംവിധായക പുത്രന്റെ എന്ട്രി. ‘കേരള കഫേ’ എന്ന സിനിമയിലെ 10 ഹ്രസ്വ ചിത്രങ്ങളിലെ ‘മൃത്യുഞ്ജയം’ എന്ന ചെറു ചിത്രത്തിലൂടെ തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയ ഫഹദ് ‘ചാപ്പാകുരിശ്’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ബിഗ്‌ സ്ക്രീനിലെത്തി. പിന്നീടു അവിടെ നിന്ന് മലയാള സിനിമയുടെ കരുത്തുറ്റ പുതിയ നായകന്റെ വളര്‍ച്ചയായിരുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു  ഇന്ത്യന്‍ പ്രണയകഥയിലുംമ ഞാന്‍ പ്രകാശനിലും ഫഹദ് നായകനായി അഭിനയിച്ചിരുന്നു, സത്യന്‍ അന്തിക്കാട് -ഫഹദ് ഫാസില്‍ ടീമിന്‍റെ രണ്ടു ചിത്രങ്ങളും ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button