പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരെയൊട്ടാകെ കൈയ്യിലെടുത്ത നടിയാണ് സായി പല്ലവി. മലയാളികളുടെ സ്വന്തം മലര്‍ മിസ്. മികച്ച നര്‍ത്തകി കൂടിയായ സായിപല്ലവി ധനുഷിനോടൊത്ത് അഭിനയിച്ച മാരി 2വിലെ റൗഡി ബേബി എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകള്‍ തകര്‍ത്തിരുന്നു. സായി പല്ലവിയുടെ ഏറ്റവും പുതിയ ചിത്രമാണ് സൂര്യ നായകനായെത്തുന്ന എന്‍.ജി.കെ സെല്‍വരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രേമത്തിന്റെ രണ്ടാം ഭാഗം വന്നാല്‍ അതില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും സായ് പറഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് സായി പല്ലവി. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടെ എന്റെ അഭിനയം സെല്‍വരാഘവന് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഷൂട്ടിംഗ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു. ഞാന്‍ വീട്ടില്‍ ചെന്ന് അമ്മയോട് പറഞ്ഞു, ഞാന്‍ മെഡിസിനിലേക്ക് തിരികെ പോകുവാണ്. ഞാന്‍ നല്ല നടിയല്ല. ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. ഭാഗ്യത്തിന് അടുത്ത ദിവസം എന്റെ പ്രകടനം അദ്ദേഹത്തിന് ഇഷ്ടമായി’. എന്നാല്‍ അനവധി ടേക്കുകള്‍ എടുക്കേണ്ടി വന്നതിനെ കുറിച്ചുള്ള സൂര്യയുടെ അനുഭവം കേട്ടതോടെ സായി പല്ലവിയ്ക്ക് ആശ്വാസമായി. തന്റെ പ്രകടനവും സെല്‍വരാഘവന് ഇഷ്ടപ്പെട്ടില്ലെന്നും റീടേക്കുകള്‍ എടുക്കേണ്ടി വന്നെന്നും സൂര്യയും പറഞ്ഞു. സൂര്യ പറഞ്ഞത് കേട്ടതോടെയാണ് എനിക്ക് അല്പം ആശ്വാസമായി’ സായി പല്ലവി പറഞ്ഞു.
Post Your Comments