മോഹന്‍ലാല്‍ എന്ന നടന്‍ ഏറ്റവും അതിശയിപ്പിച്ച മേക്കോവറുമായി സ്ക്രീനിലെത്തിയ ചലച്ചിത്രമായിരുന്നു ഭദ്രന്‍ സംവിധാനം ചെയ്ത അങ്കിള്‍ ബണ്‍, ചിത്രം ബോക്സോഫീസില്‍ വലിയ വിജയം സ്വന്തമാക്കിയില്ലെങ്കിലും ചാര്‍ളി എന്ന കഥാപാത്രമായുള്ള മോഹന്‍ലാലിന്‍റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കൈയ്യടിപ്പിക്കുന്നതായിരുന്നു. തന്റെ ജ്യേഷ്ഠ സഹോദരന്റെ മക്കളെ നോക്കാനായി വീട്ടിലെത്തുന്ന തടിയന്‍ ചാര്‍ളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കണ്ണീരു കൊണ്ട് മുറിപ്പെടുത്തുകയും ചെയ്തു.
150 കിലോ ഭാരമുള്ള മോഹന്‍ലാലിന്റെ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ഏറെ പരിശ്രമിക്കേണ്ടി വന്നു, ചിത്രത്തിന്റെ കലാ സംവിധാകനായി പ്രവര്‍ത്തിച്ച സാബു സിറിലിന്റെ ഐഡിയയെയാണ് തടിയനായ ചാര്‍ളി പിറന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്,
മോഹന്‍ലാലിന്‍റെ ശരീരത്തില്‍ . പഞ്ഞിനിറച്ചു കെട്ടിവെച്ചാല്‍ അതൊരു ബോര്‍ ആകുമെന്ന് ഭദ്രന് അറിയാമായിരുന്നത് കൊണ്ട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സിനിമയ്ക്ക് ഗര്‍ഭമുണ്ടാക്കുന്ന പോലെ അകത്ത് തലയിണവച്ച് ഗര്‍ഭമുണ്ടാക്കുന്ന രീതിക്കും ഭദ്രന്‍ ബൈ പറഞ്ഞു, 150 കിലോ ഭാരമുള്ള ഒരാളെ സൃഷ്ടിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ ഭദ്രന്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ആര്‍ട്ട് ഡയറക്ടറായ സാബു സിറിലിനോട് ഭദ്രന്‍ കാര്യം അറിയിക്കുന്നത്
150 കിലോ ഭാരമുള്ള ഒരു ചാര്‍ളിയെ വേണം, പക്ഷെ പഞ്ഞി തിരുകി ക്രിസ്മസ് പാപ്പയെ ഉണ്ടാക്കും പോലെയാവരുത്, തലയിണ ഉപയോഗിച്ചും തടി വീര്‍പ്പിക്കരുത്, സാബുവിനോട് ഭദ്രന്‍ വ്യക്തമാക്കി, എന്നാല്‍ ഭദ്രനെ ഞെട്ടിച്ചു കൊണ്ട് സാബു സിറില്‍ പറഞ്ഞു നമുക്ക് വാട്ടര്‍ബാഗ് ഉപയോഗിക്കാം, സാബു സിറിലിന്റെ ആശയം വിജയകരമാകുകയും, വാട്ടര്‍ ബാഗ് ശരീരത്തില്‍ നിറച്ചു കൊണ്ട് മോഹന്‍ലാല്‍ അങ്കിള്‍ബണ്‍ ആയി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
Post Your Comments