മോഹന്‍ലാല്‍ എന്ന നടനെ ജനകീയനാക്കുന്നതില്‍ ഭദ്രന്‍ സിനിമകള്‍ കൂടുതല്‍ പങ്ക് വഹിച്ചിട്ടുണ്ട്. സ്ഫടികത്തിലെ ആടുതോമ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. കാലമിത്ര കഴിഞ്ഞിട്ടും സ്ഫടികവും ആടുതോമയും പ്രേക്ഷകര്‍ക്കിന്നും പ്രിയപ്പെട്ടതാണ്,
ഭദ്രന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ നായകനായി വേഷമിട്ടിട്ടുള്ളതും മോഹന്‍ലാല്‍ തന്നെയാണ്. സ്ഫടികവും , അങ്കിള്‍ ബണ്ണും, ഉടയോനുമെല്ലാം അതിനുദാഹരണങ്ങളാണ്. ഉടയോന്‍ എന്ന ചിത്രം ചെയ്തപ്പോഴുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞരിക്കുകയാണ് ഭദ്രന്‍ ഇപ്പോള്‍. ആരെയും അകറ്റി നിര്‍ത്തി ശീലിക്കുന്ന സ്വഭാവം മോഹന്‍ലാലിനില്ല, അയാള്‍ക്ക് എല്ലാവരോടും സ്‌നേഹമാണ്. അതാണ് ലാല്‍. ഉടയോന്‍ സിനിമ ചെയ്ത ശേഷം എന്നോട് മോഹന്‍ലാല്‍ പറഞ്ഞു. എന്റെ അച്ഛനെ ഈ സിനിമ ഒന്ന് കാണിക്കാമോ എന്ന്, ഇന്ത്യയിലെ ഒരു സൂപ്പര്‍ താരത്തിനും അങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തേണ്ട ആവശ്യമില്ല. പക്ഷെ മോഹന്‍ലാല്‍ അങ്ങനെയായിരുന്നില്ല. സിനിമ പൂര്‍ണ്ണമായും സംവിധായകന്റേതാണെന്ന് വിശ്വസിക്കുന്ന ആളാണ് മോഹന്‍ലാല്‍.’
Post Your Comments