Latest NewsVideos

തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായമായിട്ടില്ലെന്ന് ജയസൂര്യയോട് കൊച്ചുമിടുക്കി; പ്രായമാകുമ്പോള്‍ പറയാം; വീഡിയോ വൈറല്‍

അങ്ങേറ്റം ആവേശത്തോടെയാണ് ലോക് സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനായി കാത്തിരുന്നത്. വന്‍ വിജയം നേടി വീണ്ടും ബിജെ പി സര്‍ക്കാര്‍ അധികാരത്തുലേല്‍ക്കുകയായിരുന്നു. കേന്ദ്രത്തില്‍ ബിജെപി തൂത്ത് വാരിയപ്പോള്‍ കേരളത്തില്‍ 19 സീറ്റ് നേടി കോണ്‍ഗ്രസ് തിളക്കമാര്‍ന്ന മുന്നേറ്റമായിരുന്നു കാഴ്ച വെച്ചത്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിരവധി പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതില്‍ ചിലതൊക്കെ സത്യമായിട്ടുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു കുട്ടിയുടെ ഇലക്ഷന്‍ നിരീക്ഷണമാണ്. നടന്‍ ജയസൂര്യയാണ് കുഞ്ഞിനോട് തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചത്. താരത്തെ വായടപ്പിക്കുന്ന തരത്തിലുള്ള ഉത്തരമായിരുന്നു കുഞ്ഞ് മിടുക്കി നല്‍കിയത്. എല്‍ഡിഎഫോ, യുഡിഎഫോ, ബിജെപിയോ ആരാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നായിരുന്നു താരത്തിന്റെ ചോദ്യം. എന്നാല്‍ താരത്തിന് കുഞ്ഞ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പറയാന്‍ തനിയ്ക്ക് പ്രായമായിട്ടില്ലെന്നും പ്രായമാകുമമ്പോള്‍ പറയാമെന്നായിരുന്നു കുഞ്ഞിന്റെ മറുപടി. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന്റെ തലേദിവസമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്തായാലും ഈ കൊച്ച് മിടുക്കിയുടെ മറുപടി വൈറലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button