ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ താരം സിനിമയില്‍ നിന്നും അകലുകയായിരുന്നു. ഇടയ്ക്ക് തിരിച്ചുവരവിന് ശ്രമിച്ചിരുന്നുവെങ്കിലും അത് ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഭര്‍ത്താവിന് വ്യത്യസ്തമായ രീതിയില്‍ പിറന്നാളാശംസകള്‍ നേര്‍ന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുധീര്‍ ശേഖറില്‍ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് താരം അരുണ്‍ കുമാര്‍ മണികണ്ഠന്റെ ജീവിതസഖിയായത്. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തത്തെ ജീവവായുവായി കൊണ്ടുനടക്കുന്നയാളാണ് ദിവ്യ ഉണ്ണി കുട്ടിക്കാലം മുതലേ തന്നെ ദിവ്യയും വിദ്യയും നൃത്തം അഭ്യസിച്ചിരുന്നു. ഇരുവരും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു.
വിവാഹത്തിന് ശേഷം അമേരിക്കയിലേക്കെത്തിയപ്പോഴും നൃത്തത്തെ ഒപ്പം കൂട്ടിയിരുന്നു താരം. സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നതിനിടയിലും നൃത്തപരിപാടികളുമായി സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്. അരുണ്‍ കുമാറിന്റെ പിന്തുണയെക്കുറിച്ച് വാചാലയായി താരം നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ പ്രാണപ്രിയന് വ്യത്യസ്തമായ ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒപ്പം മനോഹരമായ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യ ഉണ്ണിയുടെ വിവാഹവേളയില്‍ പകര്‍ത്തിയ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. തന്റെ ഹൃദയത്തിന്റെ രാജകുമാരനും തന്നെ എന്നും പുഞ്ചിരിയോടെ നിര്‍ത്തുന്നവനുമായ അരുണ്‍ കുമറിന് പിറന്നാളാശംസ, എന്നും സന്തോഷത്തോടെയിരിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും എല്ലാവിധ സന്തോഷങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെയെന്നുമാണ് ദിവ്യ ഉണ്ണി കുറിച്ചിട്ടുള്ളത് താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
https://www.facebook.com/DivyaaUnniOfficial/photos/a.1738244706435690/2277943869132435/?type=3&theater
Post Your Comments