1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദില്‍ സേ. അതിലെ ഗാനങ്ങള്‍ ആര്‍ക്കും മറക്കാന്‍ പറ്റില്ല. ദില്‍സെ’യും ‘ചയ്യ ചയ്യാ’ ഗാനവും പുറത്തിറങ്ങിയിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചിത്രീകരണ വിശേഷണങ്ങള്‍ ഓര്‍മ്മിക്കുകയാണ് പ്രശസ്ത ഛായാഗ്രഹകനായ സന്തോഷ് ശിവന്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനരംഗം അന്ന് സന്തോഷ് ശിവന് ഷൂട്ട് ചെയ്തത് ARRI (ARRIFLEX 35 III) ക്യാമറയിലായിരുന്നു. ARRI ക്യാമറ അതിന്റെ നൂറാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ പ്രമോ വീഡിയോയിലാണ് ‘ദില്‍സെ’യിലെ ഗാനത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ സന്തോഷ് ശിവന് പങ്കു വയ്ക്കുന്നത്.
‘ട്രെയിനിലെ യാത്ര, വരികളിലെ വൈകാരികത അതിനെയെല്ലാം നന്നായി ഒപ്പിയെടുക്കാന്‍ ആ രംഗങ്ങള്‍ക്കു കഴിഞ്ഞു. എല്ലാവരും മുന്‍പ് റിഹേഴ്സല്‍ ചെയ്തതിനു ശേഷമാണ് ട്രെയിനിനു മുകളിലുള്ള രംഗങ്ങളൊക്കെ ചിത്രീകരിച്ചത്. ഗാനരംഗത്തില്‍ അഭിനയിച്ചവരുടെയും നല്ല ഇന്‍വോള്‍വ്മെന്റ് ഉണ്ടായിരുന്നു. എല്ലാവരും ഒന്നിച്ച് യാത്ര ചെയ്യുന്നു, പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്നു- അതിന്റെയൊരു ത്രില്‍ ആ ഗാനചിത്രീകരണത്തില്‍ ഉണ്ടായിരുന്നു,’ സന്തോഷ്ശിവന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഗുല്‍സാറിന്റെ വരികള്‍ക്ക് എ.ആര് റഹ്മാനായിരുന്നു ഈണമിട്ടത്.
Post Your Comments