ചാര്‍ലിയില്‍ അഭിനയിക്കുമ്പോഴാണ് നടന് ദുല്‍ഖര്‍ സല്മാന് സിനിമയിലുണ്ടെന്ന് സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് പറയുന്നത്. എന്നാല്‍ അന്ന് തനിക്ക് ആളെ അറിയുമായിരുന്നില്ലെന്ന് നടി അപര്‍ണാ ഗോപിനാഥ്. ഒരു അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ ഒരു സിനിമാ പ്രാന്തി അല്ലെന്നും താരം പറയുന്നു.
സിനിമയില്‍ ആയാലും നാടകത്തില്‍ ആയാലും സ്വന്തം ജോലി ആസ്വദിച്ച് ചെയ്യുക മാത്രമാണ് പ്രധാനം. ആരോടും പ്രത്യേകം അടുപ്പമോ അകല്‍ച്ചയോ ഇല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. തന്നെ പോലെയുള്ള ഒരാള്‍ക്ക് അതില്‍ക്കൂടുതല്‍ ഒന്നും പറ്റുമെന്ന് തോന്നുന്നില്ലെന്നും അപര്‍ണ ഗോപിനാഥ് പറഞ്ഞു. സിനിമ ഇല്ലാത്തത് ഒരിക്കലും ബാധിക്കാറേയില്ല. നാടകപ്രവര്‍ത്തനങ്ങളില്‍ അപ്പോള്‍ സജീവമാകുകയാണ് ചെയ്യുകയെന്നും താരം വ്യക്തമാക്കി.
Leave a Comment