പ്രഭാസും അനുഷ്‌കയും മികച്ച താരജോടികളാണ്. ഇരുവരും ഒരുമിച്ചെത്തിയപ്പോഴൊക്കെയും ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ബാഹുബലിക്ക് മുന്‍പേ തന്നെ അനുഷ്‌ക താരമായിരുന്നുവെന്നും അക്കാര്യം താനും നേരിട്ടനുഭവിച്ചിട്ടുണ്ടെന്നുമാണ് പ്രഭാസ് പറയുന്നത്. തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ബാഹുബലിക്ക് മുന്‍പ് മിര്‍ച്ചി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2013ലായിരുന്നു ഈ സിനിമ ഇറങ്ങിയത്.
ബോക്സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു മിര്‍ച്ചി സ്വന്തമാക്കിയത്. പ്രഭാസിന്റെ വണ്‍മാന്‍ ഷോയാണ് സിനിമയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അത് തെറ്റാണെന്നും അങ്ങനെയുള്ള വിലയിരുത്തല്‍ ശരിയല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. അതൊരു കൂട്ടായ്മയായിരുന്നു. അനുഷ്‌കയുടെ വരവും സുപ്രധാനമായിരുന്നു.
ആ വരവിനിടയില്‍ തിയേറ്ററില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ഉയര്‍ന്നത്. അവരുടെ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ അത് മതിയായിരുന്നു. പിന്നെങ്ങനെ ആ സിനിമ വണ്‍മാന്‍ ഷോയാണെന്ന് പറയുമെന്നും പ്രഭാസ് ചോദിക്കുന്നു. വെണ്ണല എന്ന കഥാപാത്രത്തെയായിരുന്നു അനുഷ്‌ക അവതരിപ്പിച്ചത്. സിനിമയിലെ പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. താരത്തിന്റെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.
Post Your Comments