ഒരുപാടു മികച്ച നടന്മാരാല്‍ സമ്പന്നമായ മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഏറ്റവും മികച്ചതാരെന്ന കണ്ടെത്തല്‍ ശ്രമകരമാണ്, ഭരത് ഗോപിയും മോഹന്‍ലാലും മമ്മൂട്ടിയും തിലകനും ജഗതി ശ്രീകുമാറും നെടുമുടി വേണുവുമൊക്കെ അഭിനയ ചാരുതയോടെ നിറഞ്ഞു നിന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അതിലൊരാളെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് പുറമേ ശങ്കരാടി, കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കരമന ജനാര്‍ദ്ദനന്‍,മാള അരവിന്ദന്‍ തുടങ്ങിയ മറ്റു അതുല്യ പ്രതിഭകളും മലയാള സിനിമയിലെ മഹാനടന്മാരുടെ പട്ടികയില്‍പെടുത്താവുന്നവരാണ്
സ്വാഭാവിക അഭിനയത്തിന്റെ വക്താവായി മോഹന്‍ലാല്‍ എന്ന നടനെ വിലയിരുത്തുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടന്റെ മനസ്സില്‍ മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാവ് ആരെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്, മോഹന്‍ലാല്‍ എന്ന നടനെ അതിശയിപ്പിച്ചിട്ടുള്ള മലയാള നടനാരെന്ന ചോദ്യത്തിന് ഭരത് ഗോപിയുടെ പേരാണ് അദ്ദേഹം പറഞ്ഞത്, ഭരത് ഗോപി എന്ന മഹാ നടനില്‍ നിന്ന് തൊട്ടടുത്ത നിമിഷം എന്ത് വരുമെന്നു പറയാന്‍ കഴിയാത്ത ആക്ടിംഗ് സ്കില്‍ ആണെന്നും മോഹന്‍ലാല്‍ പറയുന്നു.
മോഹന്‍ലാല്‍ ഭരത് ഗോപി എന്നിവര്‍ ഒന്നിച്ച നിരവധി സിനിമകള്‍ മലയാളികള്‍ക്ക് വിസ്മയമായിട്ടുണ്ട്, പത്മരാജന്‍ സംവിധാനം ചെയ്ത കരിമ്പിന്‍ പൂവിനക്കരെ മുതല്‍ ഭരത് ഗോപി അവസനമായി അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം രസതന്ത്രം വരെ അക്കൂട്ടത്തില്‍പ്പെടുന്നവയാണ്.
Post Your Comments