
അവതാരക എന്ന നിലയിലും നടി എന്ന നിലയിലും മോട്ടിവേഷണല്‍ സ്പീക്കര്‍ എന്ന നിലയിലും ശ്രദ്ധേയയാണ് പേളി മാണി. താരം അടുത്തിടെയാണ് വിവാഹിതയായത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ശ്രീനിഷുമായുള്ള വിവാഹത്തിന്റെ വിഡിയോയും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഇപ്പോള്‍ പേളിയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ പുറത്തുവന്നിരിക്കുകയാണ്. യൂട്യൂബില്‍ ശ്രീനിഷുമായി ചേര്‍ന്ന് പേളി പുറത്തിറക്കുന്ന പേളിഷ് എന്ന ഷോയ്ക്കും നിരവധി പ്രേക്ഷകരുണ്ട്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയില്‍ ഇരുവരുടെയും പ്രണയം വലിയ ചര്‍ച്ചകള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കും ഇട നല്‍കിയിരുന്നു.
Post Your Comments