ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ താരമാണ് കുഞ്ചാക്കോ ബോബന്. ചാക്കോച്ചന് ഇപ്പോള്‍ മലായള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ ചാക്കോച്ചന് കഴിഞ്ഞിരുന്നു. 2019 ചാക്കോച്ചനെ സംബന്ധിച്ചടത്തോളം മികച്ച വര്‍ഷമാണ്. കരിയറില്‍ മാത്രമാല്ല , ജീവിതത്തിലു സന്തോഷമായ ഒരുപാട് നിമിഷങ്ങള്‍ 2019 സമ്മാനിച്ചിട്ടുണ്ട്.
14 വര്‍ഷത്തിന്റെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോബോബന്- പ്രിയ ദമ്പതികള്‍ക്ക് ഒരു കുഞ്ഞു പിറന്നു. ചാക്കോച്ചനെ പോലെ പ്രേക്ഷകരും ഇവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് കുഞ്ചാക്കോബോബന്. തന്റെ ജീവിതത്തിലെ എല്ലാ സുഖ സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങളും മറ്റും ചാക്കോച്ചന് പങ്കുവെച്ചിരുന്നു. ഇപ്പോഴിത ഭാര്യയ്ക്കൊപ്പമുള്ള അതി മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കുഞ്ഞിന്റെ പേരിടല്‍ ദിനത്തിലെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
Post Your Comments