2018ലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളുടെ പട്ടികയില്‍ മലയാളിതാരങ്ങളായ ഐശ്വര്യ ലക്ഷ്മിയും, മാളവിക മോഹനന്, ഐശ്വര്യ രാജേഷും ഇടം നേടി. ടൈംസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തുന്നതാണിത്. പല മേഖലകളിലുളള 50 വനിതകളെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തത്.
സെക്സ് അപ്പീല്‍, ആറ്റിറ്റൂഡ്, ടാലന്റ് എന്നിവയായിരുന്നു മത്സരത്തിന്റെ പ്രധാന ഘടകങ്ങള്‍. ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടാണ് വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനം നേടിയത്. 48-ാം സ്ഥാനമാണ് ഐശ്വര്യ ലക്ഷ്മിക്ക്. രണ്ടാം സ്ഥാനം മീനാക്ഷി ചൗധരിയും മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണും നേടി. മാളവിക മോഹനന് 39-ാം സ്ഥാനം നേടി.
Post Your Comments