അന്നത്തെ സുധീര്‍ കുമാറാണ് ഇന്നത്തെ നടനായും നിര്മ്മതാവയുമൊക്കെ തിളങ്ങി നില്ക്കുന്ന മണിയന്‍പിള്ള രാജു, സിനിമാ മോഹവുമായി മണിയന്‍പിള്ള രാജു ചാന്‍സ് ചോദിച്ചെത്തിയത് ശ്രീകുമാരന്‍ തമ്പിയോടായിരുന്നു, ശ്രീകുമാര്‍ തമ്പി മണിയന്‍പിള്ള രാജുവിനെ അടിമുടി ഒന്ന് ശ്രദ്ധിച്ച ശേഷം ആദ്യം പറഞ്ഞത് താന്‍ കണ്ണാടി നോക്കാറില്ലേ എന്നായിരുന്നു, നായക മോഹവുമായി സിനിമ സ്വപ്നം കണ്ടു നടക്കുന്ന സുധീര്‍ കുമാറിനോട് ശ്രീകുമാര്‍ തമ്പി തുറന്നടിച്ചു.
“തിക്കുറുശ്ശി സുകുമാരന്‍ നായരും, പ്രേം നസീറും, മധുവുമൊക്കെ കത്തി നില്ക്കുന്ന മലയാളം ഫിലിം ഫീല്‍ഡില്‍ തനിക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല”.
ആകെ തകര്‍ന്നു പോയ സുധീര്‍ കുമാര്‍ കരഞ്ഞു കൊണ്ട് അവിടെ നിന്ന് സ്ഥലം വിട്ടു, എന്നാല്‍ താന്‍ ചാന്‍സ് ചോദിച്ച അതേ സിനിമയില്‍ ശ്രീകുമാരന്‍ തമ്പി പിന്നീടു ഒരു ചെറിയ വേഷം മണിയന്‍പിള്ള രാജുവിനായി നല്‍കിയിരുന്നു. ബാലചന്ദ്രമേനോന്റെ ‘മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതോടെ സുധീര്‍ കുമാര്‍ മലയാളികളുടെ സ്വന്തം മണിയന്‍പിള്ള രാജുവായി. പിന്നീടു സഹനടനായി മലയാള സിനിമയില്‍ വിലസി നിന്ന രാജു ‘ഏയ് ഓട്ടോ’ പോലെയുള്ള ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
Post Your Comments