Latest NewsMollywood

അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരനൊപ്പവും അഭിനയിച്ചു; എന്നാല്‍ മലയാള സിനിമ ഈ താരത്തെ വേണ്ടത്ര ഉപയോഗിച്ചില്ല

മലയാള സിനിമ വേണ്ടവിധം ശ്രദ്ധിക്കാതെയും ഉപയോഗിക്കാതെയും പോയ താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ താരം അഭിനയിച്ചെങ്കിലും അധികമാരും ശ്രദ്ധിച്ചില്ല. എന്നാല്‍ പുതിയൊരു നേട്ടം താരത്തെ തേടിയെത്തിരിക്കുകയാണ്. അമ്മയ്ക്കും സഹോദരനും ഭാര്യയ്ക്കും ഒപ്പം അഭിനയിച്ച നേട്ടം ഈ താരത്തിന് സ്വന്തമായിരിക്കുകയാണ്. മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് താരപുത്രനും സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് ഇന്ദ്രജിത്ത് വെള്ളിത്തിരയിലേക്ക് എത്തിയത്. പടയണി എന്ന സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു ആ അരങ്ങേറ്റം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെ ഇന്ദ്രജിത്ത് എത്തിയത്. വില്ലനായിട്ടായിരുന്നു തുടക്കം. മീശമാധവന്‍, പട്ടാളം, മിഴിരണ്ടിലും തുടങ്ങി ഇപ്പോള്‍ താക്കോലിലും വൈറസിലുമെത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം. വില്ലനായാലും നായകനായാലും സ്വഭാവിക കഥാപാത്രമായാലും അവതരിപ്പിക്കാന്‍ താന്‍ റെഡിയാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു.

ലൂസിഫര്‍ എന്ന സിനിമയിലൂടെ ശക്തമായ കഥാപാത്രം അവതരിപ്പിച്ചാണ് താരം തിരിച്ചെത്തിയത്. ഗോവര്‍ധനായാണ് ഇന്ദ്രജിത്ത് എത്തിയത്. മികച്ച സ്വീകരണമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഒന്നിന് പുറകെ ഒന്നൊന്നായി വേറിട്ട കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം. ആഷിഖ് അബു ചിത്രമായ വൈറസിലും പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തിരിച്ചെത്തുകയാണ്. 17 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിന് ആശംസ നേര്‍ന്ന് ആരാധകരെത്തിയിരുന്നു. കോംപിനേഷന്‍ സീനുകളുണ്ടായിരുന്നില്ലെങ്കിലും ഭാര്യ കൂടി ഭാഗമായ ഒരു സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ് ഇന്ദ്രജിത്തിന് വൈറസിലൂടെ ലഭിച്ചത്. മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാ മുംബൈയില്‍ അമ്മയും മകനുമായിത്തന്നെയാണ് ഇന്ദ്രജിത്തും മല്ലിക സുകുമാരനും എത്തിയത്. ക്ലാസ്മേറ്റ്സ്, അമര്‍ അക്ബര്‍ അന്തോണി, നമ്മള്‍ തമ്മില്‍ തുടങ്ങിയ സിനിമകളില്‍ സഹോദരനായ പൃഥ്വിരാജിനൊപ്പമെത്തിയിട്ടുണ്ട് ഇന്ദ്രജിത്ത്. അമ്മയ്ക്കും സഹോദരനും ഭാര്യയ്ക്കുമൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞുവെന്നുള്ള നേട്ടം ഈ താരത്തിന് സ്വന്തമാണ്.

shortlink

Related Articles

Post Your Comments


Back to top button