നായകനായും അവതാരകനായും ശ്രദ്ധിക്കപ്പെട്ട താരമാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. താരത്തിന്റെ പുതിയ ചിത്രമാണ് കീ. ചിത്രത്തിൽ ജീവയുടെ വില്ലനായാണ് ജിപി എത്തുന്നത്. ജിപിയുടെ ആരാധകരില്‍ ഏറെയും പെണ്‍കുട്ടികളാണ്. അതിനെക്കുറിച്ചും തന്റെ സൗഹൃദങ്ങളെക്കുറിച്ചും താരം പറയുന്നു. ”ഡി ഫോർ ഡാൻസിനു വരുന്നതിനു മുമ്പേ ഒരുപാട് പെൺസുഹൃത്തുക്കൾ എനിക്കുണ്ട്. 15 ആൺകുട്ടികൾ കൂട്ടുകാരായി ഉണ്ടെങ്കിൽ 15 പെൺകുട്ടികളും കൂട്ടുകാരികളായി എനിക്ക് ഉണ്ടായിരുന്നു. ആൺകുട്ടികളോടും പെൺകുട്ടികളോടും ഒരേപോലെ സൗഹൃദം കാത്തുസൂക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അതുകൊണ്ടാകാം അവതാരകനായി വന്നപ്പോഴും ഇതുപോലെ സംഭവിച്ചത്. ” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജിപി പറയുന്നു
രണ്ട് ഹാക്കർമാർ തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് കീ. ഈ സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്ത് മലയാളത്തിൽ നിന്നും നല്ല ഓഫറുകൾ വന്നിരുന്നു. അതുകൊണ്ട് അതൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ആ പടം പൂർത്തിയായതിനു ശേഷം മലയാളത്തിൽ നിന്നും നല്ല ഓഫറുകളും വരാതെയായെന്നും അതാണ് ഇത്രയും ഇടവേള വരാൻ കാരണമായതെന്നും താരം കൂട്ടിച്ചേര്‍ത്തു
Post Your Comments