സിനിമാ ലോകത്ത് ഇത് വിവാഹക്കാലം. ബോളിവുഡില്‍ സോനം കപൂർ-ആനന്ദ് അഹൂജ, ദീപിക-രൺവീർ, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് എന്നീ താരവിവാഹങ്ങൾക്ക് പിന്നാലെ യുവ നടന് വരുണ്‍ ധവാന് വിവാഹിതനാകുന്നു. ഗോവയിൽവച്ച് ഈ വർഷം ഡിസംബറിൽ വിവാഹ ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാള്‍ ആണ് വധു. ദീർഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരും. സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ. മൈ നെയിം ഈസ് ഖാന് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിന്റെ സഹസംവിധായകനായി സിനിമയിലേയ്ക്ക് എത്തിയ വരുണ്‍ പിന്നീട് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ ആയിരുന്നു അരങ്ങേറ്റം കുറിച്ചത്.
Post Your Comments